ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൯

ൻ തരുന്നതു നിങ്ങളിൽ എന്റെ ജീവൻ വളരെണ്ടതിന്നു തന്നെ—
അതുകൊണ്ടു മെൽ പറഞ്ഞപ്രകാരം ഈ അപ്പത്തിൽ ഭക്ഷിച്ചും
ഈ പാത്രത്തിൽ കുടിച്ചും ഈ ക്രിസ്തുവചനങ്ങളെ ഉറപ്പായി പ്രമാ
ണിച്ചും കൊള്ളുന്നവൻ യെശുവിലും യെശു അവനിലും നിത്യജീ
വനൊളം വസിക്കുന്നു—

എന്നതുകൊണ്ടു നാം ഇന്നും അവന്റെ മരണം പ്രസ്താവി
ച്ചു നമ്മുടെ പിഴകൾ നിമിത്തം അവൻ ഏല്പിക്കപ്പെട്ടും നമ്മുടെ നീ തീ
കരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്നത് ഓൎത്തു സദാ കാലം
സ്തൊത്രവും വന്ദനവും കഴിപ്പൂതാക— പിന്നെ അവനവൻ തന്റെ
ക്രൂശിനെ എടുത്തും കൊണ്ടു അവനെ അനുഗമിപ്പൂതാക— അവന്റെ
കല്പന പ്രകാരം അവൻ നമ്മെ സ്നെഹിച്ചതു പൊലെ നാം അന്യൊന്യം
സ്നെഹിക്കയും അവൻ നമുക്കു സമ്മാനിച്ചു ക്ഷമിച്ച പ്രകാരം നമ്മിലും
സമ്മാനിച്ചു വിടുകയും ചെയ്ക— കാരണം നാം എല്ലാവരും ആ ഒർ അപ്പത്തി
ൽ അംശികൾ ആക കൊണ്ടു ഒർ അപ്പം ഉള്ളതു പൊലെ പലരായ
നാം ഒരു ശരീരമാകുന്നു— പല കുരുക്കളാൽ ഒരു വീഞ്ഞും പല മണിക
ളാൽ ഒർ അപ്പവും ഉണ്ടാകുന്നതു പൊലെ നാം എല്ലാവരും വിശ്വാസ
ത്താൽ ക്രീസ്തനൊടു ഏകീഭവിച്ചു അവന്റെ സ്നെഹം ആവെശിച്ചി
ട്ടു സഹൊദരസ്നെഹത്താൽ ഒരു ശരീരവും ഒരു പാനീയവും ഒർ അപ്പ
വും ആയ്തീരെണ്ടതു— അതു വെറുതെ ഉള്ള വാക്കായിട്ടല്ല ക്രീയയിലും
സത്യത്തിലും തന്നെ അന്യൊന്യം നിൎവ്വ്യാജസ്നെഹം കാട്ടി നടക്കെയാ
വു— നമ്മുടെ കൎത്താവും രക്ഷിതാവും ആയ യെശു ക്രീസ്തന്റെ ദൈവ
വും പിതാവും ആയവൻ തന്റെ കനിവിന്നും സൎവ്വശക്തിക്കും തക്ക
വണ്ണം അപ്രകാരം തന്റെ സദാത്മാവെകൊണ്ടു നമ്മെ ചെയ്യിക്കാ
കെണമെ— ആമെൻ.

നാം പ്രാൎത്ഥിക്ക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/161&oldid=194456" എന്ന താളിൽനിന്ന് ശേഖരിച്ചത്