ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൫൧

എടുത്തു പറഞ്ഞു— ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയ
മം ആകുന്നു ഇതിനെ കുടിക്കുന്തൊറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വി
ൻ— എങ്ങിനെ എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും ഈ പാ
നപാത്രം കുടിക്കയും ചെയ്യുന്തൊറും കൎത്താവു വരുവൊളത്തിന്ന് അവ
ന്റെ മരണത്തെ പ്രസ്താവിക്കുന്നു—

(അപ്പത്തെ എടുത്തു— പാനപാത്രത്തെ എടുത്തു— എന്നു ചൊല്ലു
മ്പൊൾ ആ പാത്രങ്ങളെ അല്പം പൊന്തിക്കാം)

(പിന്നെ തിരുവത്താഴം കൊടുക്ക— മുമ്പെ ബൊധകനോ ബൊ
ധകന്മാരൊ കൈക്കൊൾ്ക— പിന്നെ ചില സഭക്കാർ അടുത്തു മു
ട്ടുകത്തി വാങ്ങുക— അല്പം ചിലർ മാത്രം ഉണ്ടെ ങ്കിൽ ഓരൊ
രുത്തരൊട്ടും അധികംഉണ്ടെങ്കിൽ രണ്ടു മൂന്നുപെരൊടും
ചൊല്ലെണ്ടിയതു)

വാങ്ങി ഭക്ഷിപ്പിൻ ഇതു നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്ന എ
ന്റെ ശരീരം ആകുന്നുഎന്റെ ഓൎമ്മെക്കായിഇതിനെചെയ്വിൻ
വാങ്ങി കുടിപ്പിൻ ഈപാത്രം എന്റെ രക്തത്തിൽ പുതിയനി
യമമാകുന്നു— എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ—

അല്ലെങ്കിൽ

വാങ്ങി ഭക്ഷിപ്പിൻ— ഇതു നിങ്ങൾ്ക്ക് (നിങ്ങളുടെ പാപങ്ങൾക്കു) വെ
ണ്ടി മരണത്തിൽ ഏല്പിച്ച യെശു ക്രിസ്തുവിന്റെ ശരീരം— അവന്റെ
ഒൎമ്മെക്കായി ഇതിനെ ചെയ്വിൻ—

വാങ്ങി കുടിപ്പിൻ— ഇതു നിങ്ങൾ്ക്കു(നിങ്ങളുടെ പാപങ്ങൾ്ക്കു) വെ
ണ്ടി ഒഴിച്ചു തന്ന യെശു ക്രീസ്തന്റെ രക്തം— അവന്റെ ഓൎമ്മെക്കാ
യി ഇതിനെ ചെയ്വിൻ—

അല്ലെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/163&oldid=194454" എന്ന താളിൽനിന്ന് ശേഖരിച്ചത്