ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮ വിവാഹം

ൻ നിനക്കു നന്മ ഉണ്ടു(൧൨൮.സ.മുഴുവനും വായിക്കാം) —ഭാൎയ്യയെ ചൊ
ല്ലി പൌൽ എഴുതുന്നിതു— വിശ്വാസസ്നെഹങ്ങളിലും സുബൊധം കൂ
ടിയ വിശുദ്ധീകരണത്തിലും പാൎക്കുന്നാകിൽ അവൾ ശിശു പ്രസവത്താ
ൽ രക്ഷിക്കപ്പെടും(൧മൊ.൨,൧൫)


ഇങ്ങിനെ വായിച്ച ദെവവചനങ്ങളെ മുന്നിട്ടു വിവാഹനി
യമത്തിൽ പ്രവെശിപ്പാൻ മനസ്സുണ്ടെങ്കിൽഅടുത്തു വരുവിൻ—

പിന്നെ പുരുഷനൊട് ചൊദിപ്പതു— (ഇന്നവനെ)
ഈ നില്ക്കുന്ന (ഇന്നവളെ) വിവാഹഭാൎയ്യയായി കൈക്കൊൾ്വാനും വാ
ഴുനാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും ഉപെക്ഷിയാതെ സ്നെഹി
പ്പാനും മനസ്സുണ്ടൊ—

ഉത്തരം- മനസ്സുണ്ടു

അപ്രകാരം സ്ത്രീയൊടു ചൊദിപ്പതു

(ഇന്നവളെ) ഈ നില്ക്കുന്ന (ഇന്നവനെ) വിവാഹഭൎത്താവായി ഇ
ത്യാധി W

[അല്ലെങ്കിൽ

(ഇന്നവനെ) ഈ നില്ക്കുന്ന (ഇന്നവളെ) ഭാൎയ്യയായി എടുത്തുസത്യത്തി
ൽ സ്നെഹിച്ചു സുഖത്തിലും ദുഃഖത്തിലും കൈവിടാതെ മരണം നി
ങ്ങളെ വെർ പിരിപ്പൊളം വിവാഹനിൎണ്ണയം കറവെന്നി പാലിച്ചു
ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടൊ— എന്നാൽ ദൈവത്തിന്നും ഈ ക്രി
സ്തീയസഭെക്കും മുമ്പാകെ മനസ്സുണ്ടെന്നു ചൊല്ലുക—

(ഇന്നവളെ) ഈ നില്ക്കുന്ന (ഇന്നവനെ) ഭൎത്താവായി എ
ടുത്തു ഇത്യാധി] Wae.

അങ്ങനെ സമ്മതം എങ്കിൽ അന്യൊന്യം വലങ്കൈ പിടി
ച്ചുകൊൾ്വിൻ.

(ഇരുവരുടെ കൈകളിന്മെലും കൈവെച്ചു പറയെണ്ടതു)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/170&oldid=194446" എന്ന താളിൽനിന്ന് ശേഖരിച്ചത്