ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

VI. സഭാശുശ്രൂഷെക്കു ആക്കുക

൧., ഉപബൊധകന്മാരെ അനുഗ്രഹിക്ക

(ഉപദെശി വെലെക്ക് യൊഗ്യത ഉണ്ടെന്നു കാണിച്ചി
ട്ടു വിളിക്കപ്പെട്ടവർ സഭ കൂടുന്നതിൽ മുന്നില്ക്കെ ചൊ
ല്ലെണ്ടതു)

കൎത്താവു നിങ്ങളൊടു കൂടെ ഇരിപ്പൂതാക— നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയും അനന്തകൃപയും ഉള്ള ദൈവവും യെശു ക്രീസ്തൻ എ
ന്ന രക്ഷിതാവിന്നു പിതാവുമായുള്ളൊവെ— നിന്റെ കൊയ്ത്തിന്നായി
വെലക്കാരെ അയപ്പാൻ ഞങ്ങൾ പ്രാൎത്ഥിക്കെണ്ടുന്നതല്ലൊ— തിരു
കല്പനപ്രകാരം ഞങ്ങൾ നിന്നൊടു യാചിക്കുന്നു നീ നല്ല ഉപദെഷ്ടാ
ക്കളും വചനത്തിൻ ശുശ്രൂഷക്കാരും ആയവരെ അയച്ചു നിന്റെ സ്വ
സ്ഥവചനത്തെ അവരുടെ ഹൃദയത്തിലും വായിലും ആക്കി നിന്റെ നി
യൊഗ പ്രകാരം അവർ വിശ്വസ്തരായി പ്രവൃത്തിപ്പാറാക്കെണമെ—
അവർ തിരുമൊഴിക്ക വിരൊധമായത് ഒന്നും ചെയ്യാതെയും പറയാ
തെയും സഭയിൽ സ്വഗ്ഗീയ വചനത്താൽ പ്രബൊധനംഉപദെശം ആ
ശ്വാസം മുതലായ ഇഷ്ട ഫലങ്ങളെ തന്നു നിണക്ക് പ്രസാദമായത് ന
ടത്തുവാന്തക്കവണ്ണം കടാക്ഷിക്കെണ്ടതു നിന്റെ പ്രീയപുത്രനും ഞ
ങ്ങളുടെ കൎത്താവും ആയ യെശു ക്രീസ്തമൂലം തന്നെ— ആയവൻ നി
ന്നൊടും വിശുദ്ധാത്മാവൊടും ഒന്നിച്ചു സത്യദൈവമായി എന്നും അനു
ഗ്രഹിക്കപ്പെട്ടവനായി ജീവിച്ചും വാണുംകൊണ്ടിരിക്കുന്നു— ആമെൻ

സഭയിലുള്ള വരങ്ങളെയും വെലകളെയും ചൊല്ലി
വിശുദ്ധാത്മാവ് ബൊധിപ്പിക്കുന്നതു കെൾ‌്പിൻ:
കൃപാവരങ്ങൾക്ക് വകുപ്പുകൾ ഉണ്ടു ഏകാത്മാവ് താനും— ശുശ്രൂഷക
ൾക്കും വകുപ്പുകൾ ഉണ്ടു കൎത്താവ് ഒരുവൻ— വ്യാപാരങ്ങൾക്കും വകുപ്പുക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/183&oldid=194431" എന്ന താളിൽനിന്ന് ശേഖരിച്ചത്