ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨ സഭാശുശ്രൂഷെക്ക് ആക്കുക

ൾ ഉണ്ടു എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ—
എന്നാൽ ആത്മാവ് ഓരൊരുത്തനിൽ വിളങ്ങുന്ന വിധം സഭയുടെ
ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു (൧ കൊ. ൧൨.)

പിന്നെ എഫെസ്യൎക്ക എഴുതിയത്

അവൻ ചിലരെ അപ്പൊസ്തലരായും ചിലരെ പ്രവാചകരായും
ചിലരെ സുവിശെഷകരായും ചിലരെ ഇടയർ ഉപദേഷ്ടാക്ക
ളായും തന്നതു വിശുദ്ധരുടെ യഥാസ്ഥാനത്വത്തിന്നും— ഇവ്വണ്ണം
ശുശ്രൂഷയുടെ വെലയും ക്രീസ്ത ശരീരത്തിന്റെ വീട്ടുവൎദ്ധനയും
വരുവാനും ആയിട്ടത്രെ— (എഫെ. ൪.)

അതു കൂടാതെ കൎത്താവായ യെശു മുമ്പെ പന്തിരുവരെ
യും പിന്നെ എഴുപതു ശിഷ്യന്മാരെയും തെരിഞ്ഞെടുത്തു സ്വൎഗ്ഗരാ
ജ്യം സമീപിച്ചിരിക്കുന്നു എന്നു ഘൊഷിപ്പാൻ അയച്ചപ്രകാ
രം തിരുവെഴുത്തിൽ ഉണ്ടല്ലൊ—

അന്നു കൎത്താവ് ബലഹീനരും എളിയവരും ലൊകത്തി
ങ്കൽ നീ ചരുമായവരെ തന്റെ വലിയ കൊയ്ത്തിൽ അയച്ചു— അ
പ്രകാരം ഇന്നും അവൻ ചെയ്തുകൊണ്ടു സുവിശെഷത്തിന്റെ ശു
ശ്രൂഷെക്കായി വെലക്കാരെ വെൎത്തിരിപ്പാൻ ഞങ്ങൾക്കു കരുണ
കൊടുത്തു കടാക്ഷിച്ചിരിക്കുന്നു

എന്നാൽ ക്രീസ്തസഭയുടെ ശുശ്രൂഷക്കാൎക്കു കല്പിച്ചു
കിടക്കുന്നതു വായിച്ചു കെൾ്പിൻ—

അവ്വണ്ണം ശുശ്രൂഷക്കാർ ഗൌരവമുള്ളവർ ആകെണം ഇരു
വാക്കുകാരും മദ്യസക്തരും ദുൎല്ലോഭികളും അരുതു— വിശ്വാസ
ത്തിന്റെ മൎമ്മം ശുദ്ധമനസ്സാക്ഷിയിൽ പാൎപ്പിക്കുന്നവരെ വെണ്ടു
ഇവർ മുമ്പെ പരീക്ഷിക്കപ്പെടാവു പിന്നെ അനിന്ദ്യരായി കണ്ടാ
ൽ ശുശ്രൂഷിക്കട്ടെ—

അവ്വണ്ണം സ്ത്രീകളും ഗൌരവമുള്ളവരായി ഏഷണി പറ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/184&oldid=194430" എന്ന താളിൽനിന്ന് ശേഖരിച്ചത്