ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്ക് ആക്കുക ൧൭൩

യാതെ നിൎമ്മാദമാരും എല്ലാറ്റിലും വിശ്വസ്തമാരും ആക— ശുശ്രൂഷക്കാ
ർ ഏകകളത്രവാന്മാരും കുട്ടികളെയും സ്വന്തഭവനങ്ങളെയും നന്നാ
യി ഭരിക്കുന്നവരും ആകെണം— നന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ ത
ങ്ങൾക്കു നല്ല നിലയും ക്രീസ്ത യെശുവിങ്കലെ വിശ്വാസത്തിൽ വളരെ
പ്രാഗത്ഭ്യവും സമ്പാദിക്കുന്നു(൧ തിമൊ. ൩.)—

(പിന്നെ ഉപബൊധകന്മാരോടു ചൊല്ലുന്നതു)

കൎത്താവിൽ പ്രീയമുള്ളവരെ സഭയെ മെച്ചു നടത്തുന്നവൎക്ക നിങ്ങൾ
സഹായികളും പുറജാതികളിൽ സുവിശെഷകരും ആയിരിപ്പാൻ വി
ളിക്കപ്പെട്ടിരിക്കുന്നു— ദൈവം സ്വരക്തത്താൽ സമ്പാദിച്ച സഭയെ
നിങ്ങൾ സെവിക്കയും സകല സൃഷ്ടിയൊടും സുവിശെഷത്തെ
ഘൊഷിക്കയും ചെയ്യെണ്ടതു— നിങ്ങൾ്ക്കുള്ള നിയൊഗം എത്ര വലിയ
തും വിശുദ്ധവും എന്നു നന്നായി വിചാരിച്ചു കൊൾ്വിൻ— അപ്പൊസ്ത
ലൻ ചൊല്ലുന്ന പ്രകാരം കറ പറ്റായ്വാൻ ഞങ്ങൾ ഒന്നിലും ഒരു ത
ടങ്ങലും കൊടുക്കാതെ സകലത്തിലും ഞങ്ങളെ തന്നെ ദെവശു
ശ്രൂഷക്കാർ എന്നു രഞ്ജിപ്പിക്കുന്നു— ബഹുക്ഷാന്തിയിലും ഉപദ്രവങ്ങ
ളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവലുകൾ കലഹങ്ങളിലും അദ്ധ്വാ
നങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും— നിൎമ്മലത ബുദ്ധി ദീൎഘക്ഷമ
വാത്സല്യത്തിലും വിശുദ്ധാത്മാവിലും നിൎവ്വ്യാജസ്നെഹം സത്യവചനം
ദെവശക്തിയിലും— ഇടവലത്തും ഉള്ള നീതിയുടെ ആയുധങ്ങളാലും മാ
നാപമാനങ്ങളാലും സല്കീൎത്തി ദുഷ്കീൎത്തികളാലും— ചതിയർ എന്നിട്ടും
സത്യവാന്മാർ— അറിയപ്പെടാത്തവർ എന്നിട്ടും അറിയായ്വരുന്നവർ ചാ
കുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു— ശിക്ഷിക്കപ്പെട്ടവർ എ
ന്നിട്ടും മരിപ്പിക്കപ്പെടാത്തവർ— ദുഃഖിതർ എന്നിട്ടും എപ്പൊഴും സന്തൊ
ഷിപ്പറ്വർ— ദരിദ്രർ എന്നിട്ടും പലരെ സമ്പന്നർ ആക്കുന്നവർ— ഒന്നും
ഇല്ലാത്തവർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയി തന്നെ—(൨കൊ.൬)
എന്നതു നിങ്ങൾക്കും പറ്റുന്നു— ഈ വെലയുടെ വലുതായ കൂലിയെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/185&oldid=194429" എന്ന താളിൽനിന്ന് ശേഖരിച്ചത്