ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪ സഭാശുശ്രൂഷെക്ക് ആക്കുക

യും കൂട വിചാരിപ്പിൻ— നിങ്ങൾ ആട്ടിങ്കൂട്ടത്തിന്നു മാതൃകകളായ്തീൎന്നാ
ൽ ഇടയശ്രെഷ്ഠൻ പ്രത്യക്ഷനാകുമ്പൊൾ തെജസ്സിന്റെ വാടാ
ത്തൊരു കിരീടം പ്രാപിക്കും സത്യം— അതുകൊണ്ടു ഞാൻ ചൊദിക്കു
ന്നതിന്നു ഉത്തരം ചൊല്ലുവിൻ— നിങ്ങളൊടു കല്പിക്കുന്നു ശുശ്രൂഷയി
ൽ യെശു ക്രീസ്തന്റെ നല്ലഭടരായി കൂടെ കഷ്ടപ്പെടുവാൻ ഒരുമ്പെ
ട്ടിരിക്കുന്നുവൊ—

എന്നാൽ ഉവ്വ എന്നു പറവിൻ—

൨., നിങ്ങൾ കെട്ട സൌഖ്യവചനങ്ങളുടെ മാതിരിയെ ക്രീസ്ത
യെശുവിങ്കലുള്ള വിശ്വാസസ്നെഹങ്ങളിലും ധരിച്ചു സത്യത്തെ
തിരുവെഴുത്തുകളിൽനിന്നും നമ്മുടെ സുവിശെഷസഭയു
ടെ ഉപദെശത്താലും അറിഞ്ഞ പ്രകാരം തന്നെ പഠിപ്പിപ്പാൻ
മനസ്സുണ്ടൊ—

എന്നാൽ ഉവ്വ എന്നു പറവിൻ—

൩., നിങ്ങളെ നടത്തുന്നവരെ കൎത്താവിൽ അനുസരിക്കയും,
അവർ ശാസിച്ചു ശിക്ഷിക്കെണ്ടിവന്നാൽ കിഴ്പെടുകയും സത്യ
വെദത്തിൽ ആരാഞ്ഞു കൊണ്ടു പഠിച്ചു പൊരുകയും ചെ
യ്തു ദൈവസഭെക്കു മെല്ക്കുമെൽ ഉപയൊഗമുള്ളവരായി വള
രുവാൻ ഉത്സാഹിക്കുമൊ

എന്നാൽ: ദൈവകൃപയാൽ ഉവ്വ എന്നു പറവിൻ

ഇപ്രകാരം നിങ്ങൾ നിൎണ്ണയിച്ചതിന്നു ഉറപ്പു കൂട്ടുവാൻ സഭ കാണ്കെ
എനിക്കു വലങ്കൈ തരുവിൻ—

(അവനവൻ അടുത്തു വന്നു വലങ്കൈ കൊടുത്തിട്ടു മു
ട്ടുകുത്തിയാൽ ഹസ്താൎപ്പണത്തൊടെ അനുഗ്രഹിക്കു
ന്ന പ്രകാരമാവിതു)

സുവിശെഷസഭയുടെ ശുശ്രൂഷക്കാരനാവാൻ നമ്മുടെ ശിരസ്സായ
യെശു തന്റെ തെജസ്സിൻ ധനപ്രകാരം നിണക്കു കരുണ നല്ക— ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/186&oldid=194428" എന്ന താളിൽനിന്ന് ശേഖരിച്ചത്