ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്ക് ആക്കുക ൧൭൯

യൊടെ പ്രബൊധിപ്പിക്കയും ആശ്വാസം ചൊല്ലുകയും വെണം—

നീ സെവിക്കുന്ന സഭയിൽ യൊഗ്യമായശിക്ഷാരക്ഷയെവെ
ദത്തിൽ കല്പിച്ചപ്രകാരം ക്രമത്തിന്ന് ഉചിതമാകുംവണ്ണം നടത്തുകയും
ആവു— സഭയൊടും വീടുതൊറും സത്യദൈവഭക്തിയെയും സ്നെഹസമാ
ധാനങ്ങളിലും സുബൊധസ്വഛ്ശതകളിലും കുറ്റമില്ലാത്ത വിശുദ്ധന
ടപ്പിനെയും വൎണ്ണിച്ചു പ്രബൊധിപ്പിക്കയും—രാജ്ഞിയെയും സകല
അധികാരസ്ഥരെയും അനുസരിപ്പാനും അവൎക്കു വെണ്ടി പ്രാൎത്ഥിപ്പാ
നും സഭയുടെ അവയവങ്ങൾ ഒക്കയും ഉണൎത്തുകയും വെണ്ടതു— പ്രത്യെ
കം വാക്കിലും നടപ്പിലും സ്നെഹവിശ്വാസങ്ങളിലും നിൎമ്മലതയിലും വി
ശ്വാസികൾക്ക് മാതൃകയായ്ചമക— അദ്ധ്യയനത്തിലും ദൈവവചന
ത്തെ ആരായുന്നതിലും ഉത്സാഹിച്ചു നിന്റെ മുഴുപ്പു എല്ലാവൎക്കും പ്രസി
ദ്ധമായ്തീരെണ്ടതിന്നു ആ വക എല്ലാം കരുതുക— വചനത്താൽ ത
ന്നെയല്ല അപ്രകാരമെ നടപ്പിനാലും സുവിശെഷത്തെ അറിയിക്ക—
ഞാൻ ക്രീസ്തന്നു എന്ന പൊലെ നിങ്ങൾ എനിക്ക് അനുകാരികൾ ആ
കുവിൻ എന്നുപറവാന്തക്ക പ്രാപ്തിയെ സമ്പാദിച്ചു കൊൾക— വചനത്തി
ൽ ശുശ്രൂഷിക്കുന്നവൻ കെവലം നിരപവാദ്യനും ഒന്നിലും ഒരു തടങ്ങലും
കൊടുക്കാത്തവനും നിന്ദയിലും പിശാചിന്റെ കണിയിലും വീഴായ്വാൻ
പുറത്തുള്ളവരിലും നല്ല ശ്രുതിയുള്ളവനും ആകെണ്ടു—

കൎത്താവിൽ പ്രീയ സഹൊദരനാ(രാ)യുള്ളൊവെ ഈ വ
കെക്ക് നിന്നിൽ തന്നെ പ്രാപ്തിയില്ല എന്നതു നിണക്ക് അറിയാം— കൊ
മ്പുവള്ളിയിൽ നിന്നിട്ടല്ലാതെ തന്നാൽ തന്നെ കായ്പാൻ കഴിയാത്ത
പ്രകാരംഎന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങളും തന്നെ— ഞാൻ കൂടാതെ
നിങ്ങൾക്ക് ഒന്നും ചെയ്വാൻ കഴികയില്ല എന്നു ക്രീസ്തൻ പറഞ്ഞിരിക്കു
ന്നുവല്ലൊ— അതുകൊണ്ട അവന്റെ സൎവ്വശക്തിയുള്ള കൃപയിൽ ആ
ശ്രയിച്ചു സൎവ്വത്തിനും മതിയായുള്ള അവന്റെ സഹായത്തിൽ
സന്തൊഷിപ്പാൻ ഞങ്ങൾ നിന്നെ പ്രബൊധിപ്പിച്ച് അപെക്ഷിക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/191&oldid=194423" എന്ന താളിൽനിന്ന് ശേഖരിച്ചത്