ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦ സഭാശുശ്രൂഷെക്ക് ആക്കുക

ന്നു— തനിക്കുള്ളവരൊട് കൂടെ യുഗസമാപ്തിയൊളം എല്ലാ നാളും
ഇരിപ്പാൻ വാഗ്ദത്തം ചെയ്തവൻ നിന്റെ ഭാഗത്തു നില്ക്കയും നിന്നെ
അയച്ച കാൎയ്യത്തെ സാധിപ്പിക്കയും ചെയ്യും— ആകയാൽ ഉറപ്പുള്ള
വനും കുലുങ്ങാത്തവനും നിന്റെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമ
ല്ലഎന്നറികയാൽ കൎത്താവിൻ വെലയിൽ എപ്പൊഴും വഴിയുന്ന
വനും ആകുക— എന്നാൽ നിന്റെ വിളിയുടെ എല്ലാ പൊരാട്ടങ്ങളി
ലും വെദനാചിന്തകളിലും അവന്റെ വിലയെറിയ സമാധാനം നി
ന്റെ ശക്തിയും ആശ്വാസവും എന്നു കാണ്കയും അവന്റെ വായി
ൽനിന്നു ഒരുനാൾ ഈ വചനത്തെ കെൾ്ക്കയും ചെയ്യും— നന്നു നല്ലവ
നും വിശ്വസ്തനുമായ ദാസനെ നീ അല്പത്തിങ്കൽ വിശ്വസ്തനായിരു
ന്നു നിന്നെ പലതിന്മെലും ആക്കി വെക്കും നിന്റെ കൎത്താവിൻ സ
ന്തൊഷത്തിൽ അകസൂകുക—

എന്നതിന്നു തക്കവണ്ണം ഞാൻ ദൈവത്തിന്നും നമ്മുടെ ക
ൎത്താവായ യെശു ക്രീസ്തനും മുമ്പാകെ ഈ ക്രീസ്തസഭ കെൾ്ക്കെ നി
ന്നൊടുചൊദിക്കുന്നിതു—

ഈ വചനങ്ങളെ പ്രമാണിച്ചു വിശുദ്ധ ദൈവശുശ്രൂഷ
യെ ഭരംഎല്പാൻ മനസ്സുണ്ടൊ—

ഈ വെലയിൽ നിന്റെ കാലവും ബലവും ഉദാരതയൊ
ടെ ചെലവഴിപ്പാനും ദൈവവചനപ്രകാരം യെശു ക്രീസ്തനെ ക്രൂ
ശിക്കപ്പെട്ടു മരിച്ചെഴുനീറ്റവനെ തന്നെ ഘൊഷിപ്പാനും ആയവ
ൻ നമുക്കു ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും വിശുദ്ധീകര
ണവും വീണ്ടെടുപ്പും ആയ്ഭവിച്ചപ്രകാരം പ്രസംഗിപ്പാനും മനസ്സു
ണ്ടൊ—

ശെഷമുള്ളവൎക്ക ഭാവത്തിലും നടപ്പിലും ദൈവകരുണ
യാലെ മാതിരിയാവാൻ കൎത്താവിൽ തന്നെ നിൎണ്ണച്ചിരിക്കുന്നു
വൊ—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/192&oldid=194422" എന്ന താളിൽനിന്ന് ശേഖരിച്ചത്