ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൮൭

ഉ. ദൈവം സൃഷ്ടിക്കപ്പെടാതെ ഉള്ള ആത്മാവ് നിത്യൻ, സൎവ്വശക്ത
ൻ, ഏകജ്ഞാനി, സൎവ്വസമീപൻ, സൎവ്വജ്ഞൻ, നീതിമാൻ,
വിശുദ്ധൻ, സത്യവാൻ, ദയയും കനിവും നിറഞ്ഞവനത്രെ—

൧൪. ഏകദൈവം ഒഴികെ വെറെ ഉണ്ടൊ

ഉ. ഒരുത്തനെ ഉള്ളൂ— (൫മൊ ൬ ൪. ) അല്ലയൊ ഇസ്രയെലെകെൾ്ക്ക
നമ്മുടെ ദൈവമാകുന്നതു യഹൊവ തന്നെ ഏകയഹൊവയത്രെ

൧൫. ഈ ഏകദൈവത്വത്തിൽ വിശെഷങ്ങൾ ഉണ്ടൊ—

ഉ. അതെ പിതാ പുത്രൻ വിശുദ്ധാത്മാവ് ഈ മൂവർ ഉണ്ടു— സ്വൎഗ്ഗത്തി
ൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടല്ലൊ പിതാവ് വചനം വിശു
ദ്ധാത്മാവ് എന്നിവർ മൂവരും ഒന്നു തന്നെ(൧ യൊ ൫ ൭ )

൧൬. ദെവത്വത്തിൽ ഒന്നാം പുരുഷനാകന്ന പിതാവായ ദൈവത്തെ
കൊണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരിക്കുന്നു—

ഉ. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി പി
താവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു—

൧൭. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവൊ—

ഉ: അതെ ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു
(൧ മൊ. ൧, ൨൭. )

൧൮. ആ ദെവസാദൃശ്യം ഇന്നും ഉണ്ടൊ—

ഉ. ഇല്ല കഷ്ടം— ഒന്നാമത്തെ പാപം ഹെതുവായി അതു വിട്ടുപൊ
യിരിക്കുന്നു (൧ മൊ. ൩.)

൧൯. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ അകപ്പെട്ടു
പൊയി

ഉ. പാപത്തിലും അതിനാൽ ദെവകൊപത്തിലും പിശാച് മരണം
നരകം മുതലായ ശത്രുക്കളുടെ വശത്തിലും അകപ്പെട്ടു(രൊമ.൫,
൧൨) ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലൊ
കത്തിൽ പുക്കു ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മര

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/199&oldid=194415" എന്ന താളിൽനിന്ന് ശേഖരിച്ചത്