ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

ണം സകല മനുഷ്യരൊളവും പരന്നു.

൨൦. പാപം എന്നത് എന്തു

ഉ. പാപം അധൎമമം തന്നെ— ൧യൊ. ൩, ൪. ധൎമ്മത്തിന്റെ ലംഘനം
എന്നത്രെ—

൨൧. പാപം എത്ര വിധമായിരിക്കുന്നു

ഉ. ജന്മപാപം ക്രീയാപാപം ഇങ്ങിനെ രണ്ടു വിധമായിരി
ക്കുന്നു—

൨൨. ജന്മപാപം എന്നത് എന്തു

ഉ, മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള കെടും ദൊഷത്തി
ലെക്ക് ചായുന്ന ഇഛ്ശയും തന്നെ— യൊഹ. ൩, ൬. ജഡത്തിൽ നി
ന്നു ജനിച്ചത് ജഡം ആകുന്നു—

൨൩, ക്രീയാപാപം എന്നത് എന്തു—

ഉ. ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരൊരൊ വിചാരമൊഹ
ങ്ങളും പുറമെഉള്ള ഭാവങ്ങൾ വാക്കുകൾ കൎമ്മങ്ങൾ മുതലായവ
യും എല്ലാം തന്നെ— മത്ത. ൧൫, ൧൯. ദുശ്ചിന്തകൾ കുലകൾ വ്യഭി
ചാരങ്ങൾ പുലയാട്ടുകൾ മൊഷണങ്ങൾ കള്ളസ്സാക്ഷികൾ ദൂ
ഷണങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു—

൨൪, ഗുണം ചെയ്യാതിരിക്കുന്നതും ദൊഷം തന്നെയൊ—

ഉ. അതെ, ദൊഷത്തെ വെറുക്കെണം എന്നു തന്നെ അല്ല
ഗുണത്തെ ചെയ്യെണം എന്നും കൂടെ ദൈവകല്പന ആ
കുന്നുവല്ലൊ—യാക്കൊ. ൪, ൧൭. നല്ലതു ചെയ്വാൻ അറിഞ്ഞി
ട്ടും, ചെയ്യാത്തവനു അതു പാപം ആകുന്നു—

൨൫. ക്രീയാപാപങ്ങൾ എത്ര വിധമാകുന്നു

ഉ. ബലഹീനതയാലെ പാപം— മനഃപൂൎവ്വത്താലെ പാപം ഇങ്ങി
നെ രണ്ടു വിധമാകുന്നു—

൨൬. ബലഹീനതയാലെ പാപം ഏതു പ്രകാരമുള്ളതു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/200&oldid=194414" എന്ന താളിൽനിന്ന് ശേഖരിച്ചത്