ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൯൩

നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പൊലെ ഭൂമിയിലും നടക്കെണ
മെ— ഞങ്ങൾ‌്ക്കു വെണ്ടുന്ന അപ്പം ഇന്നു തരെണമെ— ഞങ്ങളുടെ
കടക്കാൎക്ക ഞങ്ങളും വിടുന്നതു പൊലെ ഞങ്ങളുടെ കടങ്ങളെ
വിട്ടു തരെണമെ— ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദൊ
ഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കെണമെ— രാജ്യവും ശക്തി
യും തെജസ്സും യുഗാദികളിലും നിണക്കല്ലൊ ആകുന്നു— ആമെൻ.

൪൫. എങ്ങിനെ പ്രാൎത്ഥിക്കണം

ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ച് ഏകാഗ്രതയും അനു
താപവും പൂണ്ടു ഹൃദയത്തിലും പുറമെ ഭാവത്തിലും താഴ്മയുള്ളവ
നായി സത്യവിശ്വാസത്തൊടും യെശു ക്രീസ്തന്റെ നാമത്തിലും
പ്രാൎത്ഥിക്കെണം—

൪൬. ഇപ്രകാരമുള്ള പ്രാൎത്ഥനെക്കു എന്തു വാഗ്ദത്തം ഉണ്ടു—

ഉ. ആമെൻ—ആമെൻ ഞാൻ നിങ്ങളൊടു പറയുന്നിതു നിങ്ങൾ എ
ന്റെ നാമത്തിൽ പിതാവിനൊടു എന്തെല്ലാം യാചിച്ചാലും അവ
ൻ നിങ്ങൾക്ക് തരും എന്നു നമ്മുടെ പ്രീയ രക്ഷിതാവ് അരുളി
ച്ചെയ്തു. (യൊഹ. ൧൬ ൨൩. )

൪൭. എന്നാൽ വിശ്വാസിക്ക് ദൈവഭക്തിയൊടുള്ള നടപ്പൂവെണം എ
ങ്കിൽ എന്തൊന്നിനെ പ്രമാണമാക്കെണം—

ഉ. തന്റെ ഇഷ്ടവും തൊന്നലും അല്ല ലൊകത്തിന്റെ പാപമൎയ്യാ
ദകളും അല്ല ദൈവത്തിന്റെ ഇഷ്ടവും കല്പനകളുമത്രെ— പ്ര
മാണമാക്കെണ്ടിയതു—

൪൮. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ അറിവാറാകും

ഉ. പഴയനിയമം പുതിയനിയമം എന്നുള്ള വെദപുസ്തകങ്ങളി
ൽ അടങ്ങിയ ദൈവവചനത്താൽ അത്രെ—

൪൯. പഴയനിയമത്തിലെ ദൈവകല്പനകൾ ഏവ

ഉ. ൧. യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു ഞാനല്ലാ

25.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/205&oldid=194408" എന്ന താളിൽനിന്ന് ശേഖരിച്ചത്