ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

നുഷ്ഠിക്കെണമെ— ആമെൻ. W

[പിന്നെ കൎത്തൃ പ്രാൎത്ഥനചൊല്ലുമ്പൊൾ സഭക്കാർ ഓരൊ
രൊ അപെക്ഷയെ കെട്ട് ആവൎത്തിച്ചു പറക—

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ— നിന്റെ നാമം വിശുദ്ധീ
കരിക്കപ്പെടെണമെ— നിന്റെ രാജ്യം വരെണമെ— നിന്റെഇ
ഷ്ടംസ്വ ൎഗ്ഗത്തിലെപൊലെ ഭൂമിയിലും നടക്കെണമെ— ഞങ്ങൾക്ക്
വെണ്ടുന്ന അപ്പം ഇന്നുതരെണമെ— ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പൊലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരെണ
മെ— ഞങ്ങളെ പരീക്ഷയിൽ കടത്താതെ— ദൊഷത്തിൽ നിന്നു
ഞങ്ങളെ ഉദ്ധരിക്കെണമെ— രാജ്യവും ശക്തിയും തെജസ്സും
യുഗാദികളിലും നിണക്കല്ലൊ ആകുന്നു.ആമെൻ—

ഒരു ശ്ലൊകം പാടിയ ശെഷം അതതു ദിവസത്തി
നുള്ള വെദപാഠങ്ങളെ വായിക്കാവൂ. (D.)

പിന്നെ ഒരു പാട്ടു പാടുക. ശെഷം പ്രസംഗിക്ക— അതി
ന്റെ ആരംഭത്തിലും അവസാനത്തിലും മനസ്സു മുട്ടുമ്പൊ
ലെ പ്രാൎത്ഥിക്ക— അനന്തരം ഒരു ശ്ലൊകം പാടിച്ചു
തീൎന്നാൽ തിരുവത്താഴം വിവാഹം മുതലായതിനെ സം
ബന്ധിച്ചുള്ള പരസ്യങ്ങളെ അറിയിക്ക— ഒടുക്കം ഒർ
ആശീർവചനം ചൊല്ലുക]

ആശീൎവ്വചനങ്ങൾ

൧. യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹൊവ തിരുമു
ഖത്തെ നിങ്ങളിലെക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊ
വ തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി, നിങ്ങൾക്കു സമാ
ധാനം ഇടുമാറാക— (൪ മോ.൬.) ആമെൻ—

൨. എല്ലാബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/25&oldid=194655" എന്ന താളിൽനിന്ന് ശേഖരിച്ചത്