ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ളെ നിന്റെ മക്കളും നിത്യജീവനു അവകാശികളും ആക്കുവാനും
തന്നെ സ്തുത്യനായ നിന്റെ പുത്രൻ പ്രത്യക്ഷനായ്വന്നുവല്ലൊ—
ഈ പ്രത്യാശഉണ്ടായിട്ടുള്ള ഞങ്ങൾ്ക്ക് ആയവൻ നിൎമ്മലൻ ആകു
മ്പൊലെ ഉള്ളങ്ങളെ നിൎമ്മലീകരിപ്പാൻ കരുണ ചെയ്യെണമെ—
എന്നാൽ അവൻ ശക്തിയൊടും മഹാതെജസ്സൊടും തിരികെ
വന്നു വിളങ്ങുമ്പൊൾ ഞങ്ങൾ അവനൊടു സദൃശരായി അവ
ന്റെ നിത്യമുള്ള തെജൊ രാജ്യത്തിൽ കൂടെണ്ടതിന്നു സംഗ
തി വരികെ ആവൂ— ആയതിൽ അവൻ പിതാവെ നിന്നൊടും
വിശുദ്ധാത്മാവെ നിന്നൊടും കൂടെ ഏക ദൈവമായി എന്നെക്കും
ജീവിച്ചും വാണും കൊണ്ടിരിക്കുന്നു— ആമെൻ C P

b., ഉത്സവപ്രാൎത്ഥനകൾ

ആഗമനനാൾ

൧.,

നിത്യവും സൎവ്വശക്തിയും ഉള്ള ദൈവമേ— കാല സമ്പൂൎണ്ണത വന്നെ
ടത്തു നിന്റെ ഏകജാതനായ യെശു ക്രീസ്തനെ ഞങ്ങളുടെ ഇട
യിലെക്ക് ഇറങ്ങി വരുവാൻ നീ അയച്ചതുകൊണ്ടു ഞങ്ങൾ മ
നഃപൂൎവ്വമായി സ്തുതിക്കുന്നു— ഇങ്ങനെ അവൻ ജഡത്തിൽ വ
ന്നതു ഞങ്ങൾ്ക്കു നിത്യാശ്വാസമായി ചമവാനും അവൻ ലൊക
ത്തിൽ കിഴിഞ്ഞതു അരിഷ്ടപാപികളായ ഞങ്ങളെ രക്ഷിക്കേ
ണ്ടതിന്നത്രെ എന്നു വിശ്വസിച്ചുറപ്പിപ്പാനും കരുണ ചെയ്തുന
ല്കെണമെ— വിശ്വസ്തനായ ദൈവമേ ഇന്നും കൂടെ അവൻ തിരു
വചനത്താലും വിശുദ്ധചൊല്ക്കുറികളാലും ഞങ്ങളുടെ ഇടയിൽ വ
രുമാറാക— ഞങ്ങൾ നിന്റെ ശക്തിമൂലം ഈ ഹൃദയങ്ങളെ ഒ
രുക്കി അവനു നിത്യവാസസ്ഥലമാക്കെണ്ടതിന്നു സംഗതി വരുത്തു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/40&oldid=194628" എന്ന താളിൽനിന്ന് ശേഖരിച്ചത്