ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

വെളിച്ചങ്ങളുടെ പിതാവായുള്ളൊവെ ഇരുളിലും മരണനിഴലി
ലും ഇരിക്കുന്നവൎക്കു വിളങ്ങി ഞങ്ങളുടെ കാലുകളെ സമാധാനവ
ഴിയിൽ നടത്തെണ്ടതിന്നു ഉയരത്തിൽ നിന്ന് അരുണൊദയം ഞ
ങ്ങളെ ദൎശിച്ചു വന്ന നിന്റെ കരളിൻ കനിവിനെ ഞങ്ങൾ വാ
ഴ്ത്തി സ്തുതിക്കുന്നു— ഞങ്ങളുടെ സമാധാനമായ ക്രീസ്തൻ നിന്റെ
കരു ണയാൽ ലഭിച്ചിരിക്കുന്നു— നിന്റെ ബഹുവിധമായ ജ്ഞാ
നവും ദയയും ആകുന്ന നിക്ഷെപം അറിയായ്വരെണ്ടുന്നൊരു
സഭയെ അവൻ ഭൂമിയിലെ വംശങ്ങളിൽ നിന്നു തനിക്കു ചെ
ൎത്തിരിക്കുന്നു— കനിവുള്ള പിതാവെ ഞങ്ങൾ നിന്റെ ജന
വും നിന്റെ മക്കളും എന്ന നാമം പ്രാപിച്ചുള്ള അവാച്യമായ
ഉപകാരത്തിന്നു സ്തൊത്രംതന്നെ ചൊല്ലുന്നു— നിന്റെ വാത്സല്യം
ഉദിച്ചു വന്നിട്ടുള്ള നിന്റെ ഏകജാതനു സ്തുതിയും ആരാധന
യും ആകുന്ന സത്യ ബലികളെ കഴിപ്പാൻ ഞങ്ങളെ സമൎത്ഥ
രാക്കെണമെ— ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും
ആത്മാവിനെ നല്കി നിന്നെ അറിയുമാറാക്കി ഞങ്ങളുടെ ഹൃ
ദയക്കണ്ണുകളെ പ്രകാശിപ്പിച്ചിട്ടു വിശുദ്ധരിൽ നിന്റെ വി
ളിയാലുള്ള ആശ ഇന്നത് എന്നും നിന്റെ കരുണയുടെ അ
ത്യന്തധനം ഇന്നതെന്നും ഗ്രഹിപ്പിക്കെണമെ— നിന്റെ രാ
ജ്യം നിത്യം പരത്തി പൊന്നു ഭൂമിയുടെ അറ്റങ്ങളിലെ ജാ
തികൾ നിന്റെ വെളിച്ചം കണ്ടു അവൎക്കു മെൽ ഉദിക്കുന്നശൊ
ഭയാൽ ആനന്ദിപ്പാൻ ദയചെയ്യെണമെ— നിന്റെ കൃപയു
ടെ ആദ്യഫലം ലഭിച്ചുള്ള ഞങ്ങളെ വിശുദ്ധാത്മാവിനാൽ നട
ത്തി വെളിച്ചമക്കളായി നിന്റെ പ്രകാശത്തിൽ സഞ്ചരിക്കുമാ
റാക്കി ഇരിട്ടിന്റെ നിഷ്ഫലക്രിയകളെ വെറുപ്പിക്കെണമെ— ഒ
ടുക്കം ഞങ്ങളെ നിന്റെ സിംഹാസനത്തെ ചൂഴുന്ന വെളിച്ചത്തി
ൽ കടത്തി യെശുക്രീസ്തന്റെ മുഖത്തിൽ നിൻ തെജസ്സെകാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/46&oldid=194618" എന്ന താളിൽനിന്ന് ശേഖരിച്ചത്