ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ണുകയും എന്നെന്നെക്കും നിന്നെ സ്തുതിക്കയും ചെയ്യുമാറാക്കെ
ണമെ-— ആമെൻ. W

൨.,

നിത്യദൈവമെ നല്ല ദാനവും തികഞ്ഞ വരവും എല്ലാം ഇറങ്ങി
വരുന്ന വെളിച്ചങ്ങളുടെ പിതാവായുള്ളൊവെ— നിന്റെ ഏക
ജാതനായ യെശു ക്രീസ്തൻ എന്ന കൎത്താവിനെ മനുഷ്യരുടെ സ
ത്യവെളിച്ചമായി ഈ ലൊകത്തിൽ അയച്ചു അവന്മൂലം എല്ലാ വം
ശങ്ങൾക്കും നിന്നെ വെളിപ്പെടുത്തി വിശുദ്ധസുവിശെഷത്താൽ
ഞങ്ങളെയും ഇരിട്ടിൽനിന്നു നിന്റെ അത്ഭുത പ്രകാശത്തി
ലെക്കു വിളിച്ച കാരണത്താൽ ഞങ്ങൾ സ്തുതിക്കുന്നു— ഇനിമെ
ലാൽ ദയചെയ്തു ആ ദിവ്യവെളിച്ചത്തെ ഞങ്ങളിൽ വിളങ്ങി
ക്കയല്ലാതെ ഇഹലൊകത്തി ന്റെ ഇരിട്ടിനെ സത്യത്തിന്റെ വിശ്വ
സ്ത സാക്ഷികളെ കൊണ്ടു പ്രകാശിപ്പിക്കയും എല്ലാ കണ്ണുകൾക്കും
നിന്നെയും നീ അയച്ച പുത്രനായ യെശുവിനെയും തെളിയി
ക്കയും ചെയ്യെണമെ— സകല ജഡത്തിന്മെലും നിൻ ആത്മാ
വിനെ പകൎന്നു തിരുവചനത്തിന്നു വഴിയും വാതിലും തുറന്നു അ
തിനാൽ എല്ലാടത്തും ഹൃദയങ്ങളെ പുതുക്കി ശുദ്ധീകരിച്ചു തണുപ്പി
ച്ചു രക്ഷിച്ചു പൊരെണമെ—

മനസ്സലിവിൻ പിതാവെ നിന്റെ വലിയ കൊയ്ത്തിന്നായി
പ്രവൃത്തിക്കാരെ വിളിച്ചുദിപ്പിച്ചു ദൂതരെ അയച്ചു ജാതികളെ
ഇരിട്ടിൽ നിന്നു നിന്റെ വെളിച്ചത്തിലെക്കു തിരിപ്പിക്കെണ
മെ— നിന്റെ ദാസന്മാൎക്കു എല്ലാ പൊരാട്ടത്തിലും ധൈൎയ്യം കൂട്ടി
സകല ഭയത്തിലും താങ്ങി അവരുടെ വചനത്തിന്മെൽ നിന്റെ
ശക്തിയെ ഇറക്കി പാൎപ്പിച്ചു ഇങ്ങനെ അവരുടെ യുദ്ധത്തിൽ നീ
യെ കൂടി പുറപ്പെട്ടു ബിംബാരാധനകളെ മുടിച്ചു കളയെണമെ-
എന്നാൽ ജാതികൾ നിനക്കു തെജസ്സു കൊടുക്കയും, ദൂരയുള്ള ദ്വീപുക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/47&oldid=194616" എന്ന താളിൽനിന്ന് ശേഖരിച്ചത്