ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

കൎത്താവെ കരുണ ഉണ്ടാകെണമെ
ക്രിസ്തുവെ ഞങ്ങളെ കെട്ടരുളെണമെ
കൎത്താവെ ഞങ്ങളൊടു കരുണ ചെയ്യെണമെ

(കത്തൃപ്രാൎത്ഥനയുടെശെഷം
ഈഅവസാനംചൊല്ലുക)

സൎവ്വശക്തിയുള്ള ദൈവമെ ൟ സമയത്ത് ഞങ്ങൾഏകമന
സ്സൊടെ നിന്നൊട് അപെക്ഷിപ്പാൻ നീ കൃപ തന്നിരിക്കുന്നു— രണ്ടു
മൂന്നു പെർ നിന്റെ നാമത്തിലെക്കു ഒരുമിച്ചുകൂടുന്ന ഏതുസ്ഥ
ലത്തും യാചിച്ച പ്രകാരം തരുവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു
വല്ലൊ— ഇന്നും കൎത്താവെ അടിയങ്ങളുടെ ആഗ്രഹങ്ങളെയും
അപെക്ഷകളെയും ഞങ്ങൾക്കു നന്നാകുംവണ്ണം നിവൃത്തി വ
രുത്തി ഇഹലൊകത്തിൽ നിന്റെ സത്യജ്ഞാനവും പരലൊ
കത്തിൽ നിത്യ ജീവനും തരെണമെ— ആമെൻ.

നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ കരുണയും
ദൈവത്തിൻ സ്നെഹവും വിശുദ്ധാത്മാവിൻ കൂട്ടായ്മയും നാം എ
ല്ലാവരൊടും കൂടെ ഇരിപ്പൂതാക— ആമെൻ. W. Ub.

2. അല്ലെങ്കിൽ

കൎത്താവും ദൈവവുമായുള്ള യഹൊവെ കനിഞ്ഞും മനസ്സലി
ഞ്ഞും ഇരിക്കുന്നവനെ ദീൎഘക്ഷമാവാൻ കരുണാ സമ്പന്നൻ
ഭക്തന്മാരിൽ ആയിരത്തൊളം കരുണ സൂക്ഷിച്ചും അകൃത്യ
ദ്രൊഹപാപങ്ങളെ പൊറുത്തും കൊള്ളുന്നവനെ— നീ ആരെയും കു
റ്റമില്ലാതാക്കി വെക്കുന്നവനല്ല അന്യ ഭക്തിയെ സഹിക്കാത്ത
ഉഗ്രദൈവമത്രെ— ഭയത്തൊടും ആശ്രയത്തൊടും ഞങ്ങൾ നി
ന്റെ വിശുദ്ധ സമ്മുഖത്തിലെക്കുവരുന്നു— ശരീരാത്മാക്കൾക്കും സമൃദ്ധി
യായി തന്ന സകല അനുഗ്രഹങ്ങൾക്കും ഒരൊ സങ്കടത്തിൽ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/70&oldid=194577" എന്ന താളിൽനിന്ന് ശേഖരിച്ചത്