ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

III. കഷ്ടാനുഭവചരിത്രം

൧., ആരംഭം(ശനിയാഴ്ച ൧ എപ്രീൽക്രീസ്താബ്ദം൩൦ )

യെശു മരിച്ചവരിൽനിന്ന് ഉണൎത്തിയ ലാജർ ഉള്ള ബൊത്ഥ
ന്യയിൽ പെസഹെക്ക് ആറുനാൾ മുമ്പെ വന്നാറെ— അവി
ടെ കുഷ്ഠരൊഗിയായ ശീമൊന്റെ വീട്ടിൽ അവന് അത്താ
ഴം ഉണ്ടാക്കി മൎത്ഥ ശുശ്രൂഷ ചെയ്തു— അവനൊട് കൂടെ ചാരി
ക്കൊണ്ടവരിൽ ലാജരും ചെൎന്നിരുന്നു— അപ്പൊൾ മറിയ വി
ലയെറിയ സ്വച്ഛ ജടാമാംസി തൈലം ഒരു റാത്തൽ ഉള്ള
ഭരണി എടുത്തു വന്നു ഭരണിയെ പൊളിച്ചു തൈലം അവ
ന്റെ തലമെൽ ഒഴിച്ചു കാലുകളിൽ പൂശി കാലുകളെ തന്റെ
തലമുടി കൊണ്ടു തുവൎത്തി— തൈലത്തിന്റെ സൌരഭ്യം വീട്ടി
ൽ നിറകയും ചെയ്തു— അതിന്ന് അവന്റെ ശിഷ്യരിൽ ഒരുത്ത
നായി അവനെ കാണിച്ചു കൊടുപ്പാനുള്ള യൂദാ ഇഷ്കൎയ്യൊ
ത എന്ന ശിമൊന്റെ മകൻ പറയുന്നു— ഈ തൈലം മുന്നൂ
റു ദ്രഹ്മെക്കു വിറ്റു ദരിദ്രൎക്കു കൊടുക്കാഞ്ഞത് എന്തിന്നു— എ
ന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടല്ല കള്ളനായി പണപ്പെട്ടി
യെ സൂക്ഷിച്ചും അതിൽ ഇടുന്നതു ചുമന്നും കൊണ്ടിട്ടത്രെ പറ
ഞ്ഞതു— മറ്റ് ചില ശിഷ്യരും മുഷിച്ചൽ ഭാവിച്ചു ഈ അഴി
ച്ചൽ എന്തിന്നു— ഈ തൈലം ഏറിയ വിലെക്കു വിറ്റു ദരി
ദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലൊ എന്ന് അവളൊട് പഴിച്ചു
പറഞ്ഞു— ആയതു യെശു അറിഞ്ഞു അവരൊടു പറഞ്ഞിതു—
ഇവളെ വിടുവിൻ സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു—
അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ— ദരിദ്രർ നിങ്ങ
ൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു ഇഛ്ശിക്കുന്തൊറും അവൎക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/98&oldid=194540" എന്ന താളിൽനിന്ന് ശേഖരിച്ചത്