ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 കഷ്ടാനുഭവചരിത്രം.

ഇരിക്കുന്നു. സത്യത്തിൽനിന്നു ഉള്ളവൻ എല്ലാം എന്റെ ശബ്ദം
കേൾക്കുന്നു. പിലാതൻ അവനോടു: സത്യം എന്തു? എന്നു പറഞ്ഞു.
പിന്നെയും യഹൂദരുടെ അടുക്കെ പുറത്തു പോയി, അവരോടു പറ
ഞ്ഞിതു: ഈ മനുഷ്യനിൽ ഞാൻ കുറ്റം ഒന്നും കാണുന്നില്ല. (യൊ.
ലൂ. ൨൩. മ. മാ.)

മഹാപുരോഹിതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ,
പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തരവും
പറയുന്നില്ലയൊ? നിന്റെ നേരെ എത്ര സാക്ഷ്യം ചൊല്ലുന്നു, എ
ന്നു കേൾ്ക്കുന്നില്ലയോ? അവനോ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്ക
യാൽ, നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു (മാ. ൧൫. മ.)

അവൻ ഗലീലയിൽ തുടങ്ങി യഹൂദയിൽ എങ്ങും ഇവിടത്തോ
ളവും പഠിപ്പിച്ചും കൊണ്ടു ജനത്തെ ഇളക്കുന്നു, എന്നു അവർ നി
ഷ്കൎഷിച്ചു ചൊല്ലിയപ്പോൾ, പിലാതൻ ഗലീല എന്നതു കേട്ടിട്ടു.
ൟ മനുഷ്യൻ ഗലീലക്കാരനോ? എന്നു ചോദിച്ചു. ഹെരോദാവി
ന്റെ അധികാരത്തിൽ ഉൾ്പെട്ടവൻ, എന്നറിഞ്ഞ ഉടനെ, ആ നാ
ളുകളിൽ യരുശലേമിൽ വന്നു പാൎക്കുന്ന ഹെരോദാവിന്റെ അടു
ക്കൽ അവനെ അയച്ചു. ഹെരോദാ യേശുവെ കൊണ്ടു വളരെ കേ
ൾക്കയാൽ, അവനെ കാണ്മാൻ ഇഛ്ശിച്ചതല്ലാതെ, അവനാൽ വല്ല
അടയാളവും ഉണ്ടാകുന്നതു കാണും, എന്നു ആശിച്ചും കൊണ്ടു യേ
ശുവെ കണ്ടിട്ടു വളരെ സന്തോഷിച്ചു. ഏറിയ വാക്കുകളാൽ ചോദി
ച്ചാറെയും, അവൻ അവനോടു ഉത്തരം പറഞ്ഞതും ഇല്ല. അവ
നിൽ മഹാപുരോഹിതരും ശാസ്ത്രികളും കടുമയോടെ കുറ്റം ചുമ
ത്തി നില്ക്കുമ്പോൾ, ഹെരോദാ തന്റെ പടയാളികളുമായി അവ
നെ പരിഹസിച്ചു നിസ്സാരനാക്കി, വെളുത്തവസ്ത്രം ഉടുപ്പിച്ചു പി
ലാതന്നു മടങ്ങി അയച്ചു. പിലാതനും ഹെരോദാവും മുമ്പെ അ
ന്യോന്യം പക ഭാവിച്ച ശേഷം, അന്നു ഇണങ്ങി സ്നേഹിതരാ
യ്തീൎന്നു. (ലൂ.)

പിലാതൻ മഹാപുരോഹിതരെയും ശാസ്ത്രികളെയും ജനത്തെ
യും കൂടെ വരുത്തി: നിങ്ങൾ ഈ മനുഷ്യനെ ജാതിയെ മത്സരിപ്പി
ക്കുന്നവൻ എന്നു വെച്ചു ഇങ്ങു കൊണ്ടു വന്നു. ഞാനോ ഇതാ, നി
ങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും, നിങ്ങൾ ചുമത്തിയ കുറ്റങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/100&oldid=185952" എന്ന താളിൽനിന്ന് ശേഖരിച്ചത്