ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 91

പം ഉണ്ടു. അന്നു മുതൽ പിലാതൻ അവനെ വിടുവിപ്പാൻ അ
ന്വേഷിച്ചു. യഹൂദരോ:നീ ഇവനെ വിടുവിച്ചാൽ കൈസരുടെ സ്നേ
ഹിതനല്ല, തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു
മറക്കുന്നുവല്ലോ, എന്നു ആൎത്തു പറഞ്ഞു. ആ വചനം പിലാതൻ
കേട്ടു, യേശുവെ പുറത്തു വരുത്തി, എബ്രയഭാഷയിൽ ഗബ്ബത എ
ന്നു ചൊല്ലുന്ന കല്ത്തളമാകുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു
കൊണ്ടു, പെസഹയുടെ വെള്ളിയാഴ്ച ഏകദേശം ആറു മണിക്കു യ
ഹൂദരോടു: ഇതാ നിങ്ങളുടെ രാജാവെന്നു പറയുന്നു. നീക്കിക്കള അവ
നെ നീക്കിക്കള കുരിശിക്ക, എന്നു അവർ ആൎത്തു കൂക്കിയപ്പോൾ, നി
ങ്ങളുടെ രാജാവിനെ ഞാൻ കുരിശിക്കയൊ? എന്നു പില്ലാതൻ അവ
രോടു പറയുന്നു. മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസർ ഒഴി
കെ രാജാവില്ല, എന്നു ഉത്തരം പറഞ്ഞപ്പോൾ, അവനെ കുരിശിക്കേ
ണ്ടതിന്നു അവൎക്കു ഏല്പിച്ചു. (യൊ)

പിലാതൻ, താൻ ഏതും സാധിക്കുന്നില്ല എന്നും, ആരവാരം അ
ധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി പുരുഷാരത്തിന്നു
മുമ്പാകെ കൈകളെ കഴുകി. ഈ നീതിമാന്റെ രക്തത്തിൽ എനി
ക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കുവിൻ, എന്നു പറഞ്ഞു. ജനം
ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ഞങ്ങളുടെ മേലും,
ഞങ്ങളുടെ മക്കളുടെ മേലും വരിക. എന്നാറെ പിലാതൻ പുരുഷാര
ത്തിന്നു അലമ്മതി വരുത്തുവാൻ നിശ്ചയിച്ചു, അവരുടെ ചോദ്യം
പോലെ ആക, എന്നു വിധിച്ചു; കലഹവും കുലയും ഹേതുവായി
തടവിലായവനെ അവർ അപേക്ഷിക്കയാൽ വിട്ടു കൊടുത്തു, യേ
ശുവെ കുരിശിപ്പാൻ അവരുടെ ഇഷ്ടത്തിൽ ഏല്പിച്ചു വിടുകയും ചെ
യ്തു. (മ. മാ. ലൂ.)

൬. കുരിശാരോഹണവും മരണവും.

അവനെ പരിഹസിച്ച ശേഷം, ചുവന്ന അങ്കിയെ നീക്കി, സ്വ
ന്ത വസ്ത്രങ്ങളെ ഉടുപ്പിച്ചു, അവനെ കുരിശിപ്പാൻ കൊണ്ടു പോകു
മ്പോൾ, അവൻ തന്റെ കുരിശിനെ ചുമന്നു കൊണ്ടു, എബ്രയർ
ഗൊല്ഗഥാ എന്നു ചൊല്ലുന്ന തലയോടിടത്തേക്കു പുറത്തു പോയി.
പിന്നെ നാട്ടിൽനിന്നു വന്നു കടന്നു പോരുന്ന കുറെനയിലേ ശിമോൻ,

12*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/103&oldid=185955" എന്ന താളിൽനിന്ന് ശേഖരിച്ചത്