ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 95

വിശുദ്ധനഗരത്തിൽ പ്രവേശിച്ചു പലൎക്കും കാണാകയും ചെയ്തു.
(മ. മാ. ലൂ.)

ശതാധിപനും അവനോടു കൂടെ യേശുവെ കാത്തുനില്ക്കുന്ന
വരും ഭൂകമ്പവും, അവൻ ഇങ്ങിനെ നിലവിളിച്ചുംകൊണ്ടു ക
ഴിഞ്ഞതും കണ്ടിട്ടു: ഇവൻ ഉള്ളവണ്ണം നീതിമാനും ദൈവപുത്ര
നുമായതു സത്യം, എന്നു ചൊല്ലി ഏറ്റം ഭയപ്പെട്ടു ദൈവത്തെ
മഹത്വപ്പെടുത്തി. ആ കാഴ്ചെക്കു കൂടിയ പുരുഷാരങ്ങളും എല്ലാം
സംഭിച്ചവ നോക്കിക്കൊണ്ടു മാറത്തടിച്ചു മടങ്ങി പോയി. (മ.
മാ. ലൂ.)

അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽനിന്നു യേശു
വെ ശുശ്രൂഷിച്ചും കൊണ്ടു പിഞ്ചെന്ന പല സ്ത്രീകളും ഇവ കണ്ടു
കൊണ്ടു ദൂരത്തുനിന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറി
യ യാക്കോബു യോസെ എന്നവരുടെ അമ്മയായ മറിയയും സബ
ദി പുത്രന്മാരുടെ അമ്മയും ഉണ്ടു. (മ. മാ. ലൂ.)

എന്നാറെ അന്നു ഒരുമ്പാടാഴ്ചയും വരുന്ന ശാബ്ബതനാൾ വലിയ
തും ആകകൊണ്ടു ആ ഉടലുകൾ ശാബ്ബതിൽ കുരിശിന്മേൽ ഇരിക്ക
രുതു എന്നു വെച്ചു, അവരുടെ തുടകളെ ഒടിച്ചു, ഉടലുകൾ എടുപ്പി
ക്കേണം, എന്നു യഹൂദർ പിലാതനോടു ചോദിച്ചു. അതുകൊണ്ടു
ചേകവർ വന്നു, ഒന്നാമനും അവനോടു കൂടെ കുരിശിക്കപ്പെട്ട മറേറ
വന്നും തുടകളെ ഒടിച്ചു. പിന്നെ യേശുവിന്നടുക്കെ വന്നു, അവൻ മ
രിച്ച പ്രകാരം കണ്ടു തുടകളെ ഒടിച്ചില്ല. ചേകവരിൽ ഒരുത്തൻ
കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി, ഉടനെ രക്തവും
വെള്ളവും പുറപ്പെടുകയും ചെയ്തു. ഇതിന്നു കണ്ടിട്ടുള്ളവൻ സാ
ക്ഷ്യം പറഞ്ഞിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യമുള്ളതു തന്നെ.
നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ ഉള്ളവ തന്നേ പറയുന്നു, എ
ന്നു അവൻ അറിഞ്ഞും ഇരിക്കുന്നു. എന്തെന്നാൽ “അവന്റെ അ
സ്ഥി ഒടികയും ഇല്ല”. എന്നുള്ള തിരുവെഴുത്തു പൂരിക്കേണ്ടതിന്നു
ഇവ സംഭവിച്ചു. പിന്നെ “അവർ കത്തിയവങ്കലേക്കു നോക്കും”
എന്നു മറെറാർ എഴുത്തു പറയുന്നു. (യൊ.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/107&oldid=185959" എന്ന താളിൽനിന്ന് ശേഖരിച്ചത്