ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 97

വെള്ളിയാഴ്ചെക്കു പിറേറ ദിവസം മഹാപുരോഹിതരും പരീശ
രും പിലാതന്റെ അടുക്കേ വന്നു കൂടി പറഞ്ഞിതു: കൎത്താവേ, ആ
ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ: മൂന്നു നാളിലകം ഞാൻ
ഉണൎന്നു വരുന്നു, എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ ഓൎത്തിട്ടുണ്ടു.
അതുകൊണ്ടു അവന്റെ ശിഷ്യന്മാർ വന്നു അവനെ കട്ടു: അവൻ
മരിച്ചവരിൽനിന്നു ഉണൎന്നു വന്നു, എന്നു ജനത്തോടു പറഞ്ഞാൽ,
ഒടുക്കത്തെ ചതി മുമ്പിലേത്തതിനേക്കാൾ വിഷമമായി തീരും. എ
ന്നു വരാതിരിക്കേണ്ടതിന്നു മൂന്നുനാൾവരേ കഴിയെ ഉറപ്പാക്കി വെ
പ്പാൻ കല്പിക്ക, അവരോടു പിലാതൻ: നിങ്ങൾ്ക്കു കാവൽക്കൂട്ടം ഉ
ണ്ടാക; പോവിൻ അറിയുന്നേടത്തോളം ഉറപ്പു വരുത്തുവിൻ, എന്നു
പറഞ്ഞു. അവരും ചെന്നു കല്ലിന്നു മുദ്രയിട്ടു കുഴിയെ കാവൽക്കൂട്ടം
കൊണ്ടു ഉറപ്പാക്കുകയും ചെയ്തു. (മ.)

രണ്ടാം അംശം

സഭാക്രിയകൾ.

I. സ്നാനം.

൧. സഭയിലുള്ള ശിശു സ്നാനം.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

കൎത്താവിൽ സ്നേഹിക്കപ്പെടുന്നവരേ, നാം ഒക്കത്തക്ക പ്രാൎത്ഥി
ച്ചുകൊണ്ടു ഈ ശിശുവിനെ (ക്കളെ) ദൈവത്തിൽ ഭരമേല്പിപ്പാനും,
അതിന്നു കൎത്താവായ യേശു ക്രിസ്തുവിന്റെ കല്പനപ്രകാരം സ്നാനം
കൊടുപ്പാനും ഇവിടെ ഒരുങ്ങിയിരിക്കുന്നു.

13

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/109&oldid=185961" എന്ന താളിൽനിന്ന് ശേഖരിച്ചത്