ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 സ്നാനം.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശു ക്രിസ്തു സ്നാനത്തെ
ച്ചൊല്ലി, തന്റെ അപ്പോസ്തലരോടു കല്പിച്ചതും വാഗ്ദത്തം ചെയ്ത
തും വായിച്ചു കൊൾക.

മത്തായി ൨൮ ആമതിൽ അവൻ പറയുന്നിതു: സ്വൎഗ്ഗത്തിലും
ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. (ആ
കയാൽ) നിങ്ങൾ പുറപ്പെട്ടു, പിതാ പുത്രൻ പരിശുദ്ധാത്മാവു, എ
ന്നീനാമത്തിലേക്കു സ്നാനപ്പെടുത്തിയും, ഞാൻ നിങ്ങളോടു കല്പി
ച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും, ഇങ്ങിനെ സ
കല ജാതികളെയും ശിഷ്യരാക്കി കൊൾവിൻ. ഞാനോ ഇതാ, ലോ
കാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ടു.

പിന്നെ മാൎക്ക ൧൬ ആമതിൽ നാം വായിക്കുന്നിതു: ഭൂലോക
ത്തിൽ ഒക്കയും പോയി, സകല സൃഷ്ടിക്കും സുവിശേഷത്തെ ഘോ
ഷിപ്പിൻ. വിശ്വസിച്ചും സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും,
വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

വിശേഷിച്ചു കുട്ടികളെയും ദൈവത്തിൻ തിരുമുമ്പിൽ കൊണ്ടു
വന്നു, അവൎക്കായി സ്നാനത്തിൻ കൃപാദാനം അപേക്ഷിക്കുന്നതി
ന്റെ കാരണം വിശുദ്ധവചനത്താൽ തെളിയേണ്ടതിന്നു, ക്രിസ്തു കു
ട്ടികളെ സ്നേഹിച്ചു, ദൈവരാജ്യത്തിൽ അവൎക്കും അവകാശം ഉണ്ടെ
ന്നു പറഞ്ഞുകൊടുത്ത സദ്വൎത്തമാനത്തെ നാം വായിക്കുക. മാൎക്ക
൧൦ ആമതിൽ: അപ്പോൾ അവൻ തൊടുവാനായി അവനു ശിശുക്ക
ളെ കൊണ്ടുവന്നു; വഹിക്കുന്നവരെ ശിഷ്യർ വിലക്കി. യേശു അതു
കണ്ടാറെ മുഷിഞ്ഞു അവരോടു പറഞ്ഞിതു: ശിശുക്കളെ എന്റെ
അടുക്കൽ വരുവാൻ വിടുവിൻ, അവരെ തടുക്കരുതു; ദൈവരാജ്യം ഇ
പ്രകാരമുള്ളവൎക്കാകുന്നു സത്യം. ആമെൻ ഞാൻ നിങ്ങളോടു പറ
യുന്നു: ദൈവരാജ്യത്തെ ശിശുവെന്ന പോലെ കൈക്കൊള്ളാത്തവൻ
ആരും അതിൽ ഒരുനാളും കടക്കയില്ല, എന്നിട്ടു അവരെ അണെച്ചു.
അവരുടെ മേൽ കൈകളെ വെച്ചു അനുഗ്രഹിക്കയും ചെയ്തു.

ഈ വചനം അനുസരിച്ചു നാം ഇവിടെ കൂടി, ഈ ശിശുവിനെ
(ക്കളെ) കൎത്താവിന്റെ സന്നിധാനത്തിൽ കൊണ്ടുവന്നു, അതിനെ
തന്റെ കൃപാനിയമത്തിൽ യേശു ക്രിസ്തുവിനാൽ ചേൎത്തുകൊൾ
വാൻ പ്രാൎത്ഥിക്കുന്നു. ആദാമിന്റെ എല്ലാ മക്കളും ആകട്ടെ സ്വഭാവ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/110&oldid=185962" എന്ന താളിൽനിന്ന് ശേഖരിച്ചത്