ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 101

ക്രിസ്തു യേശുവിൽ നിന്റെ കുട്ടിയാകുവാൻ (കളാകുവാൻ) വിളിച്ചി
രിക്കുന്നു. അതുകൊണ്ടു ഞങ്ങൾ ഇതിനെ (ഇവകളെ) നിന്റെ
വിശുദ്ധരക്ഷയിൽ ഭരമേല്പിക്കുന്നു. നീ താൻ അതിന്നു (വകൾക്കു) നി
ഴലും മൂടിയുമാക, ദേഹത്തിന്നും ദേഹിക്കും നേരിടുന്ന എല്ലാ ഭയവും
അകറ്റുക, എല്ലാ വഴികളിലും തിരുമുഖത്തെ അതിന്മേൽ പ്രകാശി
പ്പിക്ക. യേശു ക്രിസ്തുവേ, പ്രിയരക്ഷിതാവേ, ഇതിനെ (ഇവകളെ)നീ
സ്നേഹിച്ചു, നിന്റെ ഉടമ (ഉടമകൾ) ആവാൻ വില കൊടുത്തു വാ
ങ്ങിയല്ലോ. ഇപ്പോഴും ഇതിനെ (ഇവകളെ) നിന്റെ കൂട്ടായ്മയിൽ
ചേൎത്തുകൊണ്ടു, ഞങ്ങൾ യാചിക്കുന്നതു ഇറക്കി കൊടുക്കേണമേ.
സ്നാനത്തിന്റെ പൂൎണ്ണ അനുഗ്രഹവും എത്തിച്ചു. ഒടുക്കം സ്വൎഗ്ഗ
ത്തിൽ വാടാത്ത അവകാശം പ്രാപിപ്പിക്കയാവു. പിതാവിനും പു
ത്രനും ഏകാത്മാവായുള്ളോവേ, ഈ ശിശുവിന്റെ (ക്കളുടെ) ദേഹി
യിൽ (കളിൽ) ഇറങ്ങി വന്നു, നിത്യം വസിപ്പാൻ കോപ്പിടേണമേ.
നിന്റെ വരങ്ങളെ ഇതിൽ നിറെക്ക, സത്യവിശ്വാസത്തിൽ വിശു
ദ്ധീകരിച്ചു നടത്തുക. വാഴ്വിലും കഷ്ടത്തിലും ചാവിലും അതിനെ
(വകളെ) ഉറപ്പിക്കയും സ്ഥിരീകരിക്കയും തികെച്ചും കൊൾക.
ത്രിയൈക ദൈവമായ യഹോവേ, ഇതിന്നു (വകൾക്കു) തുണയാ
ക. ഞങ്ങൾക്കു എല്ലാവൎക്കും തുണയായി മരണപൎയ്യന്തം വിശ്വ
സ്തത തന്നു ദേഹികളുടെ രക്ഷയാകുന്ന വിശ്വാസത്തിൻ അന്ത്യ
ത്തെ പ്രാപിപ്പിച്ചു, ഞങ്ങളുടെ സന്തോഷം പൂൎണ്ണമാക്കേണമേ.
ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇതു മു
തൽ എന്നേക്കും പരിപാലിക്ക. ആമെൻ. (സങ്കീ. ൧൨ ൧.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/113&oldid=185965" എന്ന താളിൽനിന്ന് ശേഖരിച്ചത്