ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 സ്നാനം.

പ്രാപിച്ചു അന്വേഷിക്കുന്നതു കണ്ടെത്തുമാറാക. യോഗ്യതെക്കു ത
ക്കവണ്ണമല്ല, കനിഞ്ഞിട്ടത്രേ കൃപാരാജ്യത്തിൻ വാതിൽ അവനു
(ൾക്കു, ൎക്കു) തുറന്നതിന്റെ ശേഷം, അവനും (ൾ്ക്കും, ൎക്കും) ഞങ്ങൾ
ക്കു എല്ലാവൎക്കും നിത്യതേജസ്സിനുള്ള വാതിൽ തുറന്നരുളേണമേ.
ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

കൎത്താവിൽ പ്രിയമുള്ളവനേ, (ളേ, രേ)ഉയിൎത്തെഴുനീറ്റ നമ്മു
ടെ കൎത്താവു തന്റെ ശിഷ്യരോടു വിശുദ്ധസ്നാനത്തെ കല്പിച്ചു
വെച്ച വചനങ്ങളെ കേൾക്ക.

സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്ക
പ്പെട്ടിരിക്കുന്നു. (ആകയാൽ) നിങ്ങൾ പുറപ്പെട്ടു, പിതാ പുത്രൻ പ
രിശുദ്ധാത്മാവു, എന്നീ നാമത്തിലേക്കു സ്നാനപ്പെടുത്തി, ഞാൻ നി
ങ്ങളോടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും,
ഇങ്ങിനെ സകല ജാതികളെയും ശിഷ്യരാക്കി കൊൾ്വിൻ. ഞാ
നോ ഇതാ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ
ഉണ്ടു. (മ. ൨൮.)ത്രിയൈകദൈവത്തിന്റെ വഴിയിൽ നീ
(നിങ്ങൾ) ഉപദേശിക്കപ്പെട്ടു, ശിഷ്യനാവാൻ (യാവാൻ, രാവാൻ)
മനസ്സുകാട്ടിയതു കൊണ്ടു ഈ സഭയുടെ മുമ്പിൽ നീ (നിങ്ങൾ) ഹൃ
ദയം കൊണ്ടു വിശ്വസിച്ചതിനെ വായ്കൊണ്ടു സീകരിപ്പാനും അ
വന്റെ കൃപാനിയമത്തിൽ കടപ്പാനും നിന്നെ (നിങ്ങളെ) അപേ
ക്ഷിക്കുന്നു.

൧. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവോ?

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/120&oldid=185972" എന്ന താളിൽനിന്ന് ശേഖരിച്ചത്