ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 സ്നാനം.

(ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിന്റെ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

പെറ്റ സ്ത്രീ ഒന്നാം പ്രാവശ്യം പള്ളിയിൽ

പോകുമ്പോൾ ചൊല്ലേണ്ടുന്ന വന്ദനം.

സൎവ്വശക്തിയും കനിവുമുള്ള ദൈവമായ പിതാവേ, ഇന്നു വീ
ണ്ടും തിരുമുമ്പിൽ എത്തിവന്ന നമ്മുടെ സഭക്കാരത്തിയായ ഈ
സ്ത്രീയോടു നീ ഈ സമയത്ത ശിശുപ്രസവത്താൽ ഉണ്ടായ വേദന
യിലും അനൎത്ഥത്തിലും കാണിച്ച വാത്സല്യസഹായങ്ങളെ വിചാ
രിച്ചു നിന്നെ വാഴ്ത്തി സ്തുതിക്കുന്നു. നിന്റെ ഈ കൃപാകടാക്ഷത്തെ
അവൾ ഓൎത്തു, നിന്നെ ആശ്രയിക്കുന്നവർ ധന്യർ തന്നെ, എന്നു
അറിയുമാറാക്കേണമേ. ഇനി മേലാലും നിന്റെ ഭയത്തിൽ ജീവി
ച്ചു നടപ്പാനും, തിരുസ്നാനത്താലെ നിന്റെ കയ്യിൽ ഏല്പിച്ചതും
നിന്റെ ദാനവും ആകുന്ന തന്റെ ശിശുവിനെയും നിൻ സ്നേഹ
ത്തിൽ പോററി വളൎത്തുവാനും കൃപ കാണിക്കേണമേ. അതെ പ്രിയ
പിതാവേ, ഈ കുട്ടി തൻ പിതാക്കൾക്കു സകല നന്മയിലുള്ള വള
ൎച്ചയാൽ സന്തോഷിപ്പാൻ തക്കവാറു തീരുമാറാക്കേണമേ. ഒടുവിൽ
പെറേറാരും മക്കളും കൂടെ കൎത്താവും രക്ഷിതാവും ആകുന്ന യേശു
ക്രിസ്തുമൂലം നിന്റെ നിത്യമഹത്വത്തിന്റെ ഓഹരിക്കാരായി കാ
ണാകേണമേ. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, ഇന്നു വീണ്ടും തിരുസഭയിൽ വന്ന
നിന്റെ ദാസിയായ ഈ സ്ത്രീയെ പ്രസവവേദനയെ സംബന്ധിച്ച
അനൎത്ഥങ്ങളിൽനിന്നു നീ രക്ഷിച്ചതുകൊണ്ടു താഴ്മയോടെ നിന്നെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/124&oldid=185976" എന്ന താളിൽനിന്ന് ശേഖരിച്ചത്