ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 സ്ഥിരീകരണം.

പ്രാൎത്ഥന. സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ, ഈ ബാലന്മാരെ നീ വിശുദ്ധ
സ്നാനംമൂലം നിന്റെ ധന്യമായ സംസൎഗ്ഗത്തിൽ ചേൎത്തു, ഇതുവരെ
യും കനിഞ്ഞു പരിപാലിച്ചിരിക്കയാൽ ഞങ്ങൾ സ്തുതിക്കുന്നു. നി
ന്നെയും നിന്റെ പ്രിയപുത്രനെയും അറിവാൻ അവരെ പഠിപ്പി
ച്ചതു, നിന്റെ വലിയ ഉപകാരം തന്നെ. പ്രിയ പിതാവേ, ഇന്നും
ഈ ബാലന്മാരെ യേശുവിന്നിമിത്തം കടാക്ഷിച്ചു നോക്കുക, ജീവനു
ള്ള അറിവു കൊടുത്തു പ്രകാശമാക്കുക, പരിശുദ്ധാത്മാവിൻ ദാന
ങ്ങളെ അവരിൽ വൎദ്ധിപ്പിക്ക. ഗ്രഹിച്ച സത്യത്തിൽ അവരെ ഉറപ്പി
ച്ചു, ഭക്തിയെ മുഴുപ്പിച്ചു, ധന്യമായ മരണത്തോളം വിശ്വസ്തരാക്കി
തിൎക്കേണമേ. ആമെൻ,

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കുക.
ആമെൻ.

എന്നാൽ നിങ്ങളുടെ സ്വീകാരത്തെ ചൊല്ലുവിൻ.

(സ്ഥിരീകരണത്തിനുള്ള ഉപദേശം എന്ന പുസ്തകത്തിലെ ചോദ്യങ്ങളെ ചോ
ദിക്ക) പക്ഷെ ൭, ൨൦, ൨൮, ൩൫, ൩൭, ൪൧, ൪൩, ൬൪, ൬൬, ൬൯, ൭൦. ഈ
അക്കമുള്ള ചോദ്യങ്ങളെ കൂടാതെ ചൊല്ലിക്കാം അവരവർ ഓരോന്നിന്നു ഉത്തരം
പറഞ്ഞതിൽ പിന്നെ എല്ലാവരോടും ചോദിക്കേണ്ടുന്നിതു.

൧. പ്രിയ ബാലന്മാരേ, സുവിശേഷസാരമാകുന്ന ഈ വിശ്വാ
സത്തെ നിങ്ങൾ വായാലും ഹൃദയത്താലും സ്വീകരിക്കയും, പിടിച്ചു
കൊൾകയും, നടപ്പിന്നു മാതിരിയാക്കുകയും ചെയ്വാൻ മനസ്സുണ്ടോ?

ഉവ്വ മനസ്സുണ്ടു.

൨. പിശാചിനോടും അവന്റെ സകല ക്രിയകളോടും, ലോ
കത്തിന്റെ ആഡംബരമായകളോടും, ജഡത്തിന്റെ സകല മോ
ഹങ്ങളോടും മറുത്തു പറയുന്നുവോ?

ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു.

൩. എങ്കിലോ പിതാ പുത്രൻ സദാത്മാവായവനു എന്നും വി
ശ്വസ്തരായി, അവന്റെ ഇഷ്ടത്തിന്നും വചനത്തിന്നും ഒത്തവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/126&oldid=185978" എന്ന താളിൽനിന്ന് ശേഖരിച്ചത്