ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 സ്ഥിരീകരണം.

അല്ലെങ്കിൽ.

സമാധാനത്തിന്റെ ദൈവം നിന്നെ തന്റെ ഇഷ്ടം ചെ
യ്വാന്തക്കവണ്ണം സകല സൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി,
നിന്നിൽ തനിക്കു പ്രസാദം ഉള്ളതിനെ യേശു ക്രിസ്തുമൂലം നട
ത്തിക്കേണമേ. ആമെൻ. (എബ്ര. ൧൩.)

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും കനിവേറിയ പിതാവുമായുള്ളോ
വേ, എല്ലാ നന്മയും ഞങ്ങളിൽ വിതെച്ചു നട്ടു വളൎത്തി തികെച്ചു
തരുന്നവനേ, ഈ ബാലന്മാരെ ക്രിസ്തുവിന്റെ ജീവനുള്ള അവയവ
ങ്ങളായി സത്യവിശ്വാസത്തിലും തിരുസുവിശേഷത്തിൻ അനുസര
ണത്തിലും നീ തന്നേ നിത്യം കാക്കേണമേ. ഇന്നു സീകരിച്ച സ
ത്യത്തിൽനിന്നു തെറ്റിപ്പാൻ യാതൊരു ദുരുപദേശത്തിന്നും ജഡ
മോഹങ്ങൾക്കും കഴിവുണ്ടാകരുതേ. അവർ തലയാകുന്ന ക്രിസ്തു
വിങ്കലേക്കു എല്ലാംകൊണ്ടും വളൎന്നു പോരിക. സകല ജ്ഞാന
ത്തിലും നീതിവിശുദ്ധികളിലും യേശുവിന്റെ തികഞ്ഞ പുരുഷ
പ്രായത്തിന്റെ അളവോടു അവർ എത്തുമാറാക. നിന്നെയും നി
ന്റെ പ്രിയ മകനെയും പരിശുദ്ധാത്മാവെയും ഏക സത്യദൈവം,
എന്നു അവർ മേല്ക്കുമേൽ അറിഞ്ഞു പരിചയിച്ചു ധൈൎയ്യം ഏറി,
തിരുസഭയിൽ വാക്കിനാലും നടപ്പിനാലും സ്വീകരിച്ചു കൊണ്ടു,
അധികം ഫലങ്ങളെ കാച്ചു നിന്റെ കൃപയെ മഹിമപ്പെടുത്തേണ്ട
തിന്നു ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുമൂലം തുണെച്ചരുളേ
ണമേ. ആമെൻ.

സമാധാനത്തിൽ പോയികൊൾ്വിൻ. സ്വൎഗ്ഗങ്ങളെയും ഭൂമിയെ
യും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.
ആമെൻ.

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥ പിതാവായ ദൈവമേ, നിന്റെ ചൊല്ലി മുടിയാത്ത
ജ്ഞാനത്താലും നീതിയാലും രാജ്യത്തിന്റെ രഹസ്യങ്ങളെ ജ്ഞാനി
കൾക്കും വിവേകികൾക്കും തോന്നാതെ മറെച്ചു, ശിശുക്കൾക്കു വെ
ളിപ്പെടുത്തിയതു കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നുണ്ടു. നിന്റെ പുത്രനായ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/128&oldid=185980" എന്ന താളിൽനിന്ന് ശേഖരിച്ചത്