ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം. 117

യേശു ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തിന്റെ പരമാ
ൎത്ഥത്തെയും മനസ്സോടെ വിശ്വസിച്ചും, വായികൊണ്ടു സ്വീകരി
ച്ചും കൊള്ളുന്ന അറിവിനെ ഈ ഞങ്ങളുടെ മക്കൾക്കും കൂടെ കൊടു
ക്കുന്ന മഹാ കരുണെക്കായിട്ടു ഞങ്ങൾ എല്ലാവരാലും നിനക്കു
സ്തോത്രം ഉണ്ടാക. ഈ നിന്റെ പരിശുദ്ധാത്മാവിനെ കൊണ്ടു അ
വരുടെ ഹൃദയങ്ങളെയും ഭാവങ്ങളെയും പ്രകാശിപ്പിച്ചു, ബലം കൂട്ടി
കൊടുത്തു, ജീവനുള്ള വിശ്വാസത്തിലും ഭക്തിയിലും സ്ഥിരതയിലും
ദിവ്യ വസ്തുതകളുടെ രുചിയിലും വൎദ്ധിപ്പിച്ചു, ദേഹികളുടെ രക്ഷയെ
സംശയം കൂടാതെ സാധിപ്പിക്കേണമേ. തിരുനാമത്തിന്റെ ബഹു
മാനത്തിന്നായി അവർ വിശ്വാസത്തിന്നും സ്നേഹത്തിന്നും നിജഫ
ലങ്ങളെ കായ്ക്കുകയും, കുലുക്കം എന്നിയേ സൽക്രിയകളിൽ ഉത്സാഹി
ച്ചു നടക്കയും, ന്യായമായി പോരാടിയവരുടെ കൂട്ടത്തിൽ നീതികിരീ
ടം പ്രാപിക്കയും ചെയ്വൂതാക. ഇതെല്ലാം ഞങ്ങൾ വിനയത്തോടെ
അപേക്ഷിക്കുന്നതു നിന്റെ പുത്രനായ യേശുമൂലം തന്നെ. ആയ
വൻ നിന്നോടു കൂടെ സദാത്മാവിന്റെ ഒരുമയിൽ തന്നെ സത്യ
ദൈവമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ തി
രുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇടു
മാറാക. ആമെൻ. (൪ മോ. ൬.) W.

b. റോമസഭക്കാരെ സഭയോടു ചേൎക്കുമ്പോൾ സ്നാനം കഴിക്കാതേ ൧. കുട്ടി
കളെ സ്നാനത്തിലുള്ള അനുഗ്രഹത്തോടു കൈക്കൊണ്ടാൽ മതി. ൨. പരുവത്തിൽ
എത്തിയവരെ സ്ഥിരീകരണത്തിന്റെ ചട്ടപ്രകാരം തലമേൽ വലങ്കൈ വെച്ചു
അനുഗ്രഹിപ്പതു.

നി ക്രിസ്തുവിനെ നേടീട്ടു ധൎമ്മത്തിൽനിന്നു നിന്റെ നീതിയെ
അല്ല ക്രിസ്തുവിശ്വാസത്തിൽനിന്നുള്ളതായി. വിശ്വാസത്തിന്നു
ദൈവത്തിൽനിന്നു വരുന്ന നീതിയെ കൈക്കൊണ്ടു, അവനിൽ കാ
ണപ്പെടുവാനും അവൻ നിമിത്തം എല്ലാം ചണ്ടിയായി എണ്ണുവാ
നും സ്വൎഗ്ഗസ്ഥനായ പിതാവു തന്റെ പരിശുദ്ധാത്മാവിന്റെ ദാ
നത്തെ നിന്മേൽ പകരേണമേ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/129&oldid=185981" എന്ന താളിൽനിന്ന് ശേഖരിച്ചത്