ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അംശം

സഭാപ്രാൎത്ഥനകൾ.

I. കൎത്താവിൻ ആഴ്ചയിൽ

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

സാമാന്യവന്ദനങ്ങൾ.

൧.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

൨.

നമ്മുടെ പിതാവായ ദൈവത്തിൽനിന്നും, കൎത്താവായ യേശു
ക്രിസ്തുവിൽനിന്നും, നിങ്ങൾക്കു കരുണയും സമാധാനവും ഉണ്ടാവൂ
താക. ആമെൻ. (൨ കൊ. ൧.)

൩.

പിതാവായ ദൈവത്തിൽനിന്നും, പിതാവിൻ പുത്രനായ യേശു
ക്രിസ്തു എന്ന കൎത്താവിൽനിന്നും, സത്യത്തിലും സ്നേഹത്തിലും
നിങ്ങളോടു കരുണ കനിവു സമാധാനവും ഉണ്ടാവൂ. ആമെൻ.

(൨ യൊ.)

൪.

നമ്മുടെ ആരംഭം പിതാ, പുത്രൻ, പരിശുദ്ധാത്മാവു എന്നീ
ദൈവനാമത്തിൽ ഉണ്ടായിരിക്കേണമേ. ആമെൻ.

1

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/13&oldid=185864" എന്ന താളിൽനിന്ന് ശേഖരിച്ചത്