ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 119

൨. സ്വീകരണത്തിൻ ആചാരം.

തിരുവത്താഴത്തിന്റെ നടേ ദിവസത്തിൽ ഹൃദയങ്ങളെ ഒരുക്കി പാ
പത്തെ സീകരിക്കേണ്ടതിന്നു കൂടുമ്പോൾ ചൊല്ലേണ്ടതു.

യേശു ക്രിസ്തുവിൽ പ്രിയമുള്ളവരേ, കൎത്താവിന്റെ രാത്രിഭോജ
നത്തിൽ ചേരുവാൻ ഭാവിക്കുന്നവർ എല്ലാം പൌൽ അപ്പോസ്തല
ന്റെ വചനങ്ങളെ ഓൎക്കേണ്ടതു. ഏവ എന്നാൽ: മനുഷ്യൻ തന്നെ
ത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാ
നപാത്രത്തിൽ കുടിച്ചും കൊൾ്വാൻ. അപാത്രമായി ഭക്ഷിച്ചു കുടി
ക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിസ്തരിക്കായ്കയാൽ തനിക്കു
താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു1). അതുകൊണ്ടു നാം
വിധിക്കപ്പെടായ്വാൻ വേണ്ടി നമ്മെ നാം തന്നെ വിസ്തരിച്ചുകൊൾ്വൂ
താക. ഞങ്ങൾക്കു പാപം ഇല്ല എന്നു പറഞ്ഞാൽ, നമെമ്മ നാം
തെറ്റിക്കുന്നു, നമ്മിൽ സത്യവും ഇല്ലായ്വന്നു2). മനുഷ്യന്റെ ഹൃ
ദയത്തിലേ വിചാരം ബാല്യംമുതൽ എല്ലായ്പോഴും ദോഷമുള്ളതാകു
ന്നു3).ജഡത്തിൽനിന്നു ജനിച്ചതു ജഢമത്രേ4). വ്യത്യാസം ഒട്ടും ഇല്ല
ല്ലോ, എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാതെ ചമഞ്ഞു5).
കൎത്താവോ ഹൃദയങ്ങളെയും കരളുകളെയും ശോധന ചെയ്യുന്നു;
സകലവും അവന്റെ കണ്ണുകൾ്ക്കു നഗ്നവും മലൎന്നതുമായി കിടക്കു
ന്നു. ദോഷം രുചിക്കുന്ന ദൈവമല്ല, നീ, ദുഷ്ടനു നിങ്കൽ പാൎപ്പില്ല7).
പാപത്തിൽ വസിച്ചു നിന്നാൽ കാഠിന്യത്താലും അനുതപിക്കാത്ത
ഹൃദയത്താലും നാം ദൈവത്തിൻ ന്യായവിധി വെളിപ്പെടുന്ന കോപ
ദിവസത്തിൽ നമുക്കു തന്നെ കോപത്തെ ചരതിക്കുന്നു.8). ആയവൻ
ഓരോരുത്തനു അവനവന്റെ ക്രിയകൾക്കു തക്ക പകരം ചെയ്യും.
മുഖപക്ഷം അവൻ പക്കൽ ഇല്ല. അതുകൊണ്ടു നിങ്ങളുടെ പാ
പങ്ങൾ മാച്ചു പോകേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊ
ൾ്വിൻ9), ദുഷ്ടൻ തന്റെ വഴിയെയും, അകൃത്യക്കാരൻ തന്റെ വിചാ
രങ്ങളെയും വിട്ടു, യഹോവയുടെ നേരെ മടങ്ങി വരിക10). നിങ്ങളുടെ
കുറ്റങ്ങളെ അറിഞ്ഞു കൊണ്ടു, അക്രമങ്ങളെ വിചാരിച്ചു ഖേദിച്ചു


1)൧ കൊ. ൧൧. 2) ൧യൊഹ.൧. 3)൧ മോശ. ൮. 4)യൊഹ. ൩. 5)റോ. ൩.
6)എബ്ര. ൪. 7)സങ്കീ. ൫. 8)റോ. ൨. 9)അപ്പോ. ൩. 10)യശ. ൫, ൫.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/131&oldid=185983" എന്ന താളിൽനിന്ന് ശേഖരിച്ചത്