ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 തിരുവത്താഴം.

ദൈവത്തിന്മുമ്പാകെ താണു ചമവിൻ. നിങ്ങളിൽ വല്ലവനും അ
വിശ്വാസത്താലേ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു, ജീവനുള്ള ദൈവ
ത്തോടു ദ്രോഹിക്കാതെ പോവാൻ നോക്കുവിൻ,1). ഇന്നു അവന്റെ
ശബ്ദം കേട്ടാൽ ഹൃദയം കഠിനമാക്കരുതേ.

ഇപ്രകാരം എല്ലാം ദൈവവചനം ഞങ്ങളുടെ അയോഗ്യതയെ
വൎണ്ണിച്ചു, മാനസാന്തരത്തിന്നു വിളിക്കുന്നതു കൂടാതെ, ദിവ്യ കാരു
ണ്യത്തിന്റെ അത്യന്ത ധനത്തെയും അറിയിച്ചു കൊടുക്കുന്നു. എ
ങ്ങിനെ എന്നാൽ: എൻ ജീവനാണ, ദുഷ്ടന്റെ മരണത്തിൽ എ
നിക്കു ഇഷ്ടമില്ല, ദുഷ്ടൻ തന്റെ വഴിയെ വിട്ടു തിരിഞ്ഞു ജീവിക്കു
ന്നതിൽ അത്രെ2). അപ്പനു മക്കളിൽ കനിവുള്ള പ്രകാരം തന്നെ യ
ഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു3). മനന്തിരിയുന്ന
ഏക പാപിയെ ചൊല്ലി സ്വൎഗ്ഗത്തിൽ സന്തോഷം ഉണ്ടു4). ദൈവം
ലോകത്തെ സ്നേഹിച്ച വിധമാവിതു: തന്റെ ഏകജാതനായ പുത്ര
നിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാതെ, നിത്യജീവനുള്ള
വൻ ആകേണ്ടതിന്നു അവനെ തരുവോളം തന്നെ5). പാപത്തെ അ
റിയാത്തവനെ നാം അവനിൽ ദൈവനീതി ആകേണ്ടതിന്നു അ
വൻ നമുക്കു വേണ്ടി പാപം ആക്കിയതുകൊണ്ടു ദൈവത്തോടു നിര
ന്നുവരുവിൻ6). നിങ്ങളുടെ സമാധാനത്തിനുള്ളവ വിചാരിച്ചു കൊ
ണ്ടു, നിങ്ങളുടെ ദേഹികളെ രക്ഷിപ്പാൻ ബദ്ധപ്പെടുവിൻ, സത്യവ
ചനത്തിൽനിന്നു ഈ പ്രബോധനവും വാഗ്ദത്തവും കേട്ടിട്ടു, നാം
ദൈവത്തിന്മുമ്പാകെ നമ്മെ താഴ്ത്തി, പാപങ്ങളെ ഏറ്റു പറഞ്ഞു
കരുണ അന്വേഷിച്ചു കൊണ്ടു ചൊല്വൂതാക.

പ്രാൎത്ഥന.

നിസ്സാര പാചിയായ ഞാൻ, സ്വൎഗ്ഗസ്ഥ പിതാവിൻ മുമ്പിൽ
ഏറ്റു പറയുന്നിതു: ഞാൻ പലവിധത്തിലും കൊടിയ പാപം ചെ
യ്തു കഷ്ടം, തിരുകല്പനകളെ പുറമേ ലംഘിച്ചു നടക്കുന്നതിനാൽ മാ
ത്രമല്ല, ഉള്ളിൽ ആത്മാവിനെ കെടുത്തു കറയാക്കുകയാലും തന്നെ.
പലമടിവും, നന്മചെയ്കയിൽ ഉപേക്ഷയും, അഹങ്കാരഗൎവ്വവും,

1)എബ്ര. ൩. 2)ഹസ. ൩൩. 3)സങ്കീ. ൧൦൩. 4)ലൂക്ക. ൧൫. 5)യൊഹ.൩. 6)൨ കൊ.൫.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/132&oldid=185984" എന്ന താളിൽനിന്ന് ശേഖരിച്ചത്