ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 121

അസൂയ പക സിദ്ധാന്തങ്ങളും, കോപകൈപ്പുകളും, മായാസ
ക്തി പ്രപഞ്ചാനുരാഗവും, ജഡകാമമോഹങ്ങളും, ലോഭലൌകിക
ഭാവങ്ങളും, മറ്റും ഹൃദയത്തിൽ അരുതാത്ത ദുൎന്നയങ്ങൾ പലതും
ഏറുകയാൽ, ഞാൻ ദൈവക്രോധത്തിന്നും ന്യായവിധിക്കും ഇഹ
ത്തിലും പരത്തിലും നാനാ ശിക്ഷകൾക്കും, നരകത്തിലേ നിത്യശാ
പത്തിന്നും പാത്രമായ്ചമഞ്ഞു സത്യം. ഈ എന്റെ പാപങ്ങളെ എ
ന്റെ കൎത്താവായ ദൈവം അറിയുമ്പോലെ, മുറ്റും അറിഞ്ഞു
കൊൾവാൻ കഴിയാത്തവൻ എങ്കിലും, ഞാൻ വിചാരിച്ചു ദുഃഖി
ച്ചു സങ്കടപ്പെടുന്നു. പ്രിയപുത്രനായ യേശു ക്രിസ്തുനിമിത്തം ഇ
തെല്ലാം ക്ഷമിച്ചു വിട്ടു, എന്നെ കരുണയോടെ കടാക്ഷിക്കേണം,
എന്നു ഞാൻ കെഞ്ചി യാചിക്കുന്നു. ആമെൻ. W.

കെട്ടഴിപ്പിൻ അറിയിപ്പു.

നിങ്ങളുടെ പാപങ്ങളെ ഉള്ളവണ്ണം അറിഞ്ഞും ഏറ്റു പറ
ഞ്ഞും വിശ്വാസത്തോടെ കൎത്താവിൻ കരുണയും ക്ഷമയും യാചി
ച്ചും കൊണ്ടുള്ളോരേ, ഒക്കയും കേൾ്പിൻ. നമ്മുടെ കൎത്താവായ യേ
ശു ക്രിസ്തുവിന്റെ പിതാവും ദൈവവുമായവൻ നിങ്ങളെ കനി
ഞ്ഞു, കരുണയോടെ ചേൎത്തുകൊൾവാൻ മനസ്സുള്ളവൻ തന്നെ.
അവന്റെ പ്രിയപുത്രനായ യേശു ക്രിസ്തു കഷ്ടപ്പെട്ടു മരിച്ചുണ്ടാ
ക്കിയ പ്രായശ്ചിത്തം നിമിത്തം, അവൻ നിങ്ങളുടെ സകല പാപ
ങ്ങളെയും ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ടു നമ്മുടെ കൎത്താവായ
യേശു: ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ, അവൎക്കു
മോചിക്കപ്പെടുന്നു; ആൎക്കെങ്കിലും പിടിപ്പിച്ചാൽ അവൎക്കു പിടിപ്പി
ക്കപ്പെട്ടിരിക്കുന്നു, എന്നു അരുളിച്ചെയ്ത വചനത്തിൻ ശക്തിയെ ആ
ശ്രയിച്ചു, ക്രിസ്തുസഭയുടെ വേലക്കാരനായി വിളിക്കപ്പെട്ട ഞാൻ
ചൊല്ലന്നിതു: മനന്തിരിഞ്ഞു വിശ്വസിച്ചുള്ള നിങ്ങൾ സകല പാ
പത്തിൽനിന്നും ഒഴിവുള്ളവരും വിടപ്പെട്ടവരുമാകുന്നു. യേശു ക്രി
സ്തു തന്റെ കഷ്ടമരണങ്ങളാൽ അദ്ധ്വാനിച്ചുണ്ടാക്കി, സൎവ്വലോ
കത്തിലും അറിയിപ്പാൻ കല്പിച്ചിട്ടുള്ള മോചനം പോലെ തന്നെ
നിങ്ങളുടെ സകല പാപങ്ങൾക്കും നിറഞ്ഞു വഴിഞ്ഞിരിക്കുന്ന മോ
ചനം ഉണ്ടാക. യേശുവിൻ നാമത്തിൽ ഉരെച്ച ഈ ആശ്വാസ

16

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/133&oldid=185985" എന്ന താളിൽനിന്ന് ശേഖരിച്ചത്