ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 127

അല്ലെങ്കിൽ.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തു
വിന്റെ നാമത്തിൽ അവന്റെ ബലിമരണത്തിൻ ഓൎമ്മ കൊണ്ടാ
ടുവാനും, തിരുവത്താഴത്തിൽ അവന്റെ മാംസരക്തങ്ങൾക്കും ഓഹ
രിയുള്ളവരാവാനും മനസ്സുള്ളവരേ, അപ്രകാരം ഭാവിക്കുന്നവരോടു
ഒക്കയും: മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അ
പ്പത്തിൽ ഭക്ഷിച്ചും, പാനപാത്രത്തിൽ കുടിച്ചും കൊൾവാൻ, എ
ന്നു അപ്പോസ്തലൻ പ്രബോധിപ്പിച്ചതു നന്നായി വിചാരിപ്പിൻ!
എന്തെന്നാൽ ഈ ചൊല്ക്കുറി പ്രത്യേകമുള്ള ആശ്വാസത്തിന്നായി
നല്കിയിരിക്കുന്നതു, തങ്ങളുടെ പാപങ്ങളെ ഉണൎന്നു ബോധിച്ചും ഏ
റ്റു പറഞ്ഞും, ദൈവകോപവും മരണവും ഭയപ്പെട്ടും, നീതിയെ ദാ
ഹിച്ചു വിശന്നും വലഞ്ഞും ഉള്ള അരിഷ്ടമനസ്സാക്ഷികൾക്കത്രെ.
നാം നമ്മെ തന്നെ ശോധന ചെയ്തു, മനോബോധത്തെ ആരാ
ഞ്ഞു പുക്കു എങ്കിലൊ, പാപത്തിന്റെ അറെപ്പും ഘോരതയും, അ
തിനാൽ പിണയുന്ന നിത്യമരണവും നമ്മിലും കാണുമല്ലൊ. പാ
പത്തിൻ കൂലി മരണമത്രെ, അതിൽനിന്നു വല്ലപ്രകാരത്തിലും ന
മുക്കു ത്രാണനം വരുത്തിക്കൂടാ.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശു ക്രിസ്തു നമ്മെ കനി
ഞ്ഞു, നമ്മുടെ പാപങ്ങൾക്കു പരിശാന്തിയാവാൻ മനുഷ്യനായി
ദൈവത്തിന്റെ ഹിതവും ധൎമ്മവും എല്ലാം നമുക്കു വേണ്ടി നി
വൃത്തിച്ചു, നമ്മുടെ പാപങ്ങളാൽ പിണയുന്ന മരണം മുതലായ
അനുഭവങ്ങളെ ഒക്കയും താൻ എടുത്തു ചുമന്നു, നമ്മെ വീണ്ടെടുത്തി
രിക്കുന്നു. ആയതിനെ നാം ഉറെച്ചു പ്രമാണിപ്പാനും, അവന്റെ
ഹിതത്തിൽ സന്തോഷിച്ചു ജീവിപ്പാനും വേണ്ടി, അവൻ തിരുവ
ത്താഴത്തിൽ അപ്പത്തെ എടുത്തു സ്തോത്രം ചൊല്ലി നുറുക്കി പറ
ഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടു
ന്ന എന്റെ ശരീരം ആകുന്നു.

അതിന്റെ അൎത്ഥമോ ഞാൻ മനുഷ്യനായി അവതരിച്ചതും,
ഞാൻ ചെയ്വതും കഷ്ടപ്പെടുന്നതും എല്ലാം നിങ്ങൾക്കു വേണ്ടി നട
ക്കയാൽ അശേഷം നിങ്ങൾക്കുള്ളതാകുന്നു. എന്നതിനു കുറിയായും
മുദ്രയായും ഞാൻ എന്റെ ശരീരത്തെ നിങ്ങൾക്കു ഭക്ഷ്യമായി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/139&oldid=185991" എന്ന താളിൽനിന്ന് ശേഖരിച്ചത്