ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 തിരുവത്താഴം.

തരുന്നു, നിങ്ങൾ എന്നും എന്നിലും ഞാൻ നിങ്ങളിലും വസിപ്പാനാ
യി തന്നെ. അപ്രകാരം തന്നെ അവൻ പാനപാത്രത്തെയും എടു
ത്തു പറഞ്ഞിതു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ, ഈ
പാത്രം എന്റെ രക്തത്തിൽ പുതിയ നിയമമാകുന്നു; ഇതു പാപമോ
ചനത്തിന്നായി നിങ്ങൾക്കും അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ
രക്തം. അതിന്റെ അൎത്ഥമോ: നിങ്ങളെ ഞാൻ കൈക്കൊണ്ടു, നി
ങ്ങളുടെ സകല പാപങ്ങളെയും എന്റെ മേൽ ആക്കി ചുമക്കുന്ന
തുകൊണ്ടു, ഞാൻ പാപത്തിന്നു വേണ്ടി എന്നെ തന്നെ അൎപ്പിച്ചു
പ്രായശ്ചിത്തമാക്കുകയും, എന്റെ രക്തം ഒഴിച്ചുകൊണ്ടു പാപമോ
ചനവും കരുണയും നിങ്ങൾക്കായി സമ്പാദിക്കയും, പാപം ക്ഷമി
ച്ചിട്ടു, അതിൻ പേർ പോലും എന്നേക്കും ഓൎക്കാതെ ഉള്ള പുതിയ
നിയമത്തെ സ്ഥാപിക്കയും ചെയ്യും. എന്നതിന്നു നിശ്ചയമേറും കു
റിയും സാക്ഷ്യവും ആയിട്ടു. എന്റെ രക്തം നിങ്ങൾക്കു കുടിപ്പാൻ
തരുന്നതു, നിങ്ങളിൽ എന്റെ ജീവൻ വളരേണ്ടതിന്നു തന്നെ. അ
തുകൊണ്ടു മേൽ പറഞ്ഞപ്രകാരം ഈ അപ്പത്തിൽ ഭക്ഷിച്ചും ഈ
പാത്രത്തിൽ കുടിച്ചും, ഈ ക്രിസ്തുവചനങ്ങളെ ഉറപ്പായി പ്രമാണി
ച്ചും കൊള്ളുന്നവൻ യേശുവിലും യേശു അവനിലും നിത്യജീവനോ
ളം വസിക്കുന്നു.

എന്നതുകൊണ്ടു നാം ഇന്നും അവന്റെ മരണം പ്രസ്താവിച്ചു,
നമ്മുടെ പിഴകൾ നിമിത്തം അവൻ ഏല്പിക്കപ്പെട്ടും, നമ്മുടെ നീ
തീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്നതു ഓൎത്തു, എപ്പോഴും
സ്തോത്രവും വന്ദനവും കഴിപ്പൂതാക. പിന്നെ അവനവൻ തന്റെ
കുരിശിനെ എടുത്തും കൊണ്ടു, അവന്റെ പിന്നിൽ ചെല്വൂതാക.
അവന്റെ കല്പന പ്രകാരം, അവൻ നമ്മെ സ്നേഹിച്ചതു പോലെ,
നാം അന്യോന്യം സ്നേഹിക്കയും, അവൻ നമുക്കു സമ്മാനിച്ചു ക്ഷ
മിച്ച പ്രകാരം നമ്മിലും സമ്മാനിച്ചു വിടുകയും ചെയ്ക. നാം എ
ല്ലാവരും ആ ഓർ അപ്പത്തിൽ ഓഹരിക്കാർ ആക കൊണ്ടു, ഓർ അ
പ്പം ഉള്ളതു പോലെ, പലരായ നാം ഒരു ശരീരമാകുന്നു. പല കുരുക്ക
ളാൽ ഒരു വീഞ്ഞും, പല മണികളാൽ ഓർ അപ്പവും ഉണ്ടാകുന്നതു
പോലെ, നാം എല്ലാവരും വിശ്വാസത്താൽ ക്രിസ്തുവിനോടു ഒന്നാ
യി ചമഞ്ഞ അവന്റെ സ്നേഹം ആവേശിച്ചിട്ടു സഹോദരസ്നേഹ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/140&oldid=185992" എന്ന താളിൽനിന്ന് ശേഖരിച്ചത്