ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 തിരുവത്താഴം.

ടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു, സ്തോത്രം ചൊല്ലി നുറുക്കി
പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെ
ടുന്ന എന്റെ ശരീരമാകുന്നു, എന്റെ ഓൎമെക്കായിട്ടു ഇതിനെ ചെ
യ്വിൻ, അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്ര
ത്തെയും എടുത്തു പറഞ്ഞു: ഈ പാനപാത്രം എന്റെ രക്തത്തിൽ
പുതിയനിയമം ആകുന്നു, ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെ
ക്കായിട്ടു ചെയ്വിൻ. എങ്ങിനെ എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷി
ക്കയും, ഈ പാനപാത്രം കുടിക്കയും ചെയ്യുന്തോറും, കൎത്താവു വരു
വോളത്തിന്നു അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

അപ്പത്തെ എടുത്തു പാനപാത്രത്തെ എടുത്തു എന്നു ചൊല്ലുമ്പൊൾ
ആ പാത്രങ്ങളെ അല്പം പൊന്തിക്കാം.

പിന്നെ തിരുവത്താഴം കൊടുക്ക. മുമ്പെ ബോധകനോ ബോധക
ന്മാരോ കൈക്കൊൾക. പിന്നെ ചില സഭക്കാർ അടുത്തു മുട്ടുകത്തി വാങ്ങു
ക. അല്പം ചിലർ മാത്രം ഉണ്ടെങ്കിൽ ഓരോരുത്തരോട്ടും അധികം ഉണ്ടെങ്കി
ൽ രണ്ടു മൂന്നു പേരോടു ചൊല്ലേണ്ടിയതു.

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എ
ന്റെ ശരീരം ആകുന്നു; എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.
വാങ്ങി കുടിപ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതിയ നിയമ
മാകുന്നു, എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ.

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു (നിങ്ങളുടെ പാപങ്ങൾക്കു)
വേണ്ടി മരണത്തിൽ ഏല്പിച്ച യേശു ക്രിസ്തുവിന്റെ ശരീരം, അവ
ന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

വാങ്ങി കുടിപ്പിൻ, ഇതു നിങ്ങൾ്ക്കു(നിങ്ങളുടെ പാപങ്ങൾ്ക്കു) വേ
ണ്ടി ഒഴിച്ചു തന്ന യേശു ക്രിസ്തുവിന്റെ രക്തം, അവന്റെ ഓൎമ്മെക്കാ
യി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ.

നാം നുറുക്കുന്ന അപ്പം ക്രിസ്തുശരീരത്തിന്റെ കൂട്ടായ്മയല്ലയോ?
നാം ആൾീൎവ്വദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തു രക്തത്തിന്റെ കൂ
ട്ടായ്മയല്ലയോ?

കൊടുത്തു തീൎന്ന ശേഷം.

കരുണയാലെ നമ്മെ പോഷിപ്പിച്ച പ്രിയ രക്ഷിതാവിന്നു നാം
നന്നിയുള്ളവരായി സ്തോത്രം ചൊല്ലി പ്രാൎത്ഥിക്ക.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/142&oldid=185994" എന്ന താളിൽനിന്ന് ശേഖരിച്ചത്