ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 വിവാഹം.

IV. വിവാഹം.

൧. പരസ്യം.

മൂന്നു ഞായറാഴ്ചകളിൽ.

വിവാഹത്തിന്റെ അവസ്ഥയിൽ പ്രവേശിപ്പാൻ മനസ്സുള്ളവർ
ഉണ്ടാകകൊണ്ടു, അവർ ഭാവിക്കുന്നതു നന്നായി ആരംഭിപ്പാനും, ശി
ഷ്യൎക്കു യോഗ്യമാകുംവണ്ണം നടപ്പാനും, ഭാഗ്യമുള്ള സമാപ്തി എത്തുവാ
നും സഭക്കാർ എല്ലാവരും അവൎക്കു വേണ്ടി പ്രാൎത്ഥിക്കേണ്ടതാകുന്നു.

ആം പ്രാവശ്യം പ്രസിദ്ധമാക്കുന്നവരുടെ പേരുകളാവിതു:

ഇപ്രകാരം നിശ്ചയിച്ചവർ വിവാഹം കഴിപ്പതിന്നു യാതൊരു
മുടക്കം ഉള്ളപ്രകാരം ആൎക്കാനും തോന്നിയാൽ, ആയതു താമസി
യാതെ ബോധിപ്പിക്ക എങ്കിലും, പിന്നേതിൽ മിണ്ടാതിരിക്ക എങ്കി
ലും വേണ്ടതു. വിവാഹകാരണനായ ദൈവം താൻ, മേൽ പ്രകാ
രം നിശ്ചയിച്ചവൎക്കു ക്രിസ്തുവിൽ കരുണയും അനുഗ്രഹവും നല്കി,
അവരുടെ ആഗ്രഹത്തെ സാധിപ്പിക്കേ ആവു. W.

൨. വിവാഹാചാരം.

പ്രിയമുള്ളവരേ, തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള ഇവർ ഇ
വിടെ സഭ മുമ്പാകേ വന്നു നില്ക്കുന്നതു ദൈവനാമത്തിൽ വിശുദ്ധ
വിവാഹത്താൽ അന്യോന്യം ചേരുവാനും ദൈവവചനത്തിൻ അ
നുഗ്രഹം ലഭിപ്പാനും തന്നെ. എന്നാൽ തിരുവെഴുത്തുകളിൽനിന്നു
പറ്റുന്ന സൌഖ്യോപദേശം കേൾ്പിക്കേണ്ടതാകയാൽ,

ഒന്നാമതു. ദൈവം ആദിയിൽ വിവാഹത്തെ നിയമിച്ചപ്ര
കാരം വായിക്കുക.

  • യഹോവയായ ദൈവം മനുഷ്യൻ ഏകനായിരിക്കുന്നതു നന്ന
    ല്ല, ഞാൻ അവനു തക്ക തുണ ഉണ്ടാക്കും എന്നു പറഞ്ഞു. പിന്നെ
    യഹോവയായ ദൈവം ആദാമിന്നു സുഷുപ്തി വരുത്തീട്ടു, അവൻ
    ഉറങ്ങി. അപ്പോൾ അവന്റെ വാരിയെല്ലകളിൽനിന്നു ഒന്നിനെ
  • ൧ മോശ. ൨, ൧൮. ൨൧-൨൪.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/144&oldid=185996" എന്ന താളിൽനിന്ന് ശേഖരിച്ചത്