ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം. 133

അവൻ എടുത്തു, അതിൻസ്ഥലത്തു മാംസം അടെച്ചു വെച്ചു. യ
ഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലുകൊണ്ടു
സ്ത്രീയെ തീൎത്തു, അവളെ മനുഷ്യനു വരുത്തി. അപ്പോൾ മനുഷ്യൻ
പറഞ്ഞു: ഈ സമയമാകട്ടെ, ഇതു എന്റെ അസ്ഥിയിൽനിന്നു
അസ്ഥിയും, എന്റെ മാംസത്തിൽനിന്നു മാംസവും തന്നെ. ഇവൾ
നരനിൽനിന്നു എടുക്കപ്പെടുകകൊണ്ടു, നാരി എന്നു വിളിക്കപ്പെടും.
അതു നിമിത്തം പുരുഷൻ തന്റെ പിതാവെയും മാതാവെയും വിട്ടു
തന്റെ ഭാൎയ്യയോടു പററിയിരിക്കും, അവരും ഒരു ജഡമായ്തീരും.

രണ്ടാമതു. സ്ത്രീപുരുഷന്മാൎക്കുള്ള കെട്ടും ചേൎച്ചയും സുവിശേഷ
ത്തിൽ വൎണ്ണിച്ചപ്രകാരം നാം കേൾക്കുക.

  • പരീശന്മാർ അവനെ അടുത്തു ചെന്നു: ഒരു മനുഷ്യൻ ഏതു
    കാരണം ചൊല്ലിയും, തന്റെ ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിത
    മോ? എന്നു പറഞ്ഞു അവനെ പരീക്ഷിച്ചു. അവൻ ഉത്തരം പറ
    ഞ്ഞിതു: ആദിയിൽ പടെച്ചവൻ അവരെ ആണും പെണ്ണുമാക്കി
    തീൎത്തു, എന്നുള്ളതും; അതു നിമിത്തം മനുഷ്യൻ പിതാവെയും മാ
    താവെയും വിട്ടു തന്റെ ഭാൎയ്യയോടു പററിയിരിക്കും, ഇരുവരും ഒരു
    ജഡമായ്തീരും. എന്നു അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായി
    ച്ചിട്ടില്ലയോ? എന്നതുകൊണ്ടു അവർ ഇനി രണ്ടല്ല, ഒരു ജഡമത്രേ
    ആകുന്നു. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർ
    തിരിക്കരുതു.

മൂന്നാമതു. വിവാഹക്കെട്ടിനാൽ ചേൎന്നവർ ദൈവകല്പനപ്ര
കാരം തങ്ങളിൽ ആചരിക്കേണ്ടുന്ന പ്രകാരം കേൾപിൻ.

പുരുഷരായുള്ളോരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചപ്രകാരം
ഭാൎയ്യമാരെ സ്നേഹിപ്പിൻ. അവനല്ലോ അവളെ ചൊൽ കൂടിയ നീർ
ക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീകരിക്കയും, കറ ഒട്ടൽ മുതലായതു
ഒന്നും ഇല്ലാതെ, പവിത്രയും നിഷ്കളങ്കയും ആയൊരു സഭയെ തേ
ജസ്സോടെ തനിക്കു താൻ മുന്നിറുത്തുകയും ചെയ്യേണ്ടതിന്നു തന്നെ
ത്താൻ അവൾക്കു വേണ്ടി ഏല്പിച്ചു കൊടുത്തു. അവ്വണ്ണം പുരുഷ
ന്മാർ തങ്ങളുടെ ഭാൎയ്യമാരെ തങ്ങളുടെ ശരീരങ്ങളെ പോലെ സ്നേഹി

  • മത്ത. ൧൯, ൩-൬. എഫെ, ൫, ൨൫-൨൯.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/145&oldid=185997" എന്ന താളിൽനിന്ന് ശേഖരിച്ചത്