ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 വിവാഹം.

അപ്രകാരം സ്ത്രീയോടു ചോദിപ്പതു.

(ഇന്നവളേ) ഈ നില്ക്കുന്ന (ഇന്നവനേ) വിവാഹഭൎത്താവായി
കൈക്കൊൾ്വാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും ഉ
പേക്ഷിയാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം- മനസ്സുണ്ടു.

അല്ലെങ്കിൽ.

(ഇന്നവനേ) ഈ നില്ക്കുന്ന (ഇന്നവളേ) ഭാൎയ്യയായി എടുത്തു സ
ത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും കൈവിടാതെ മര
ണം നിങ്ങളെ വേർ പിരിപ്പോളം വിവാഹനിൎണ്ണയം കറവെന്നി
പാലിച്ചു, ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ? എന്നാൽ ദൈവത്തിന്നും
ഈ ക്രിസ്തീയസഭെക്കും മുമ്പാകെ മനസ്സുണ്ടെന്നു ചൊല്ലുക.

ഉത്തരം-മനസ്സുണ്ടു.

(ഇന്നവളേ) ഈ നില്ക്കുന്ന (ഇന്നവനേ) ഭൎത്താവായി എടുത്തു
സത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും കൈവിടാതെ
മരണം നിങ്ങളെ വേർ പിരിപ്പോളം വിവാഹനിൎണ്ണയം കുറവെന്നി
പാലിച്ചു, ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ? എന്നാൽ ദൈവത്തിന്നും
ഈ ക്രിസ്തീയസഭെക്കും മുമ്പാകെ മനസ്സുണ്ടെന്നു ചൊല്ലുക. Wae.

ഉത്തരം- മനസ്സുണ്ടു.

അങ്ങിനെ സമ്മതം എങ്കിൽ അന്യോന്യം വലങ്കൈ പിടിച്ചു
കൊൾവിൻ.

ഇരുവരുടെ കൈകളിന്മേലും കൈ വെച്ചു പറയേണ്ടതു.

നിങ്ങളിൽ വിവാഹസ്നേഹവും വിശ്വാസവും നേൎന്നുകൊണ്ട
താൽ, ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനാകുന്ന ഞാൻ നിങ്ങളുടെ
ബാന്ധവം ദൈവക്രമപ്രകാരം ഒരുനാളും ഇളകാത്തതു, എന്നു
പിതാ പുത്രൻ പരിശുദ്ധാത്മാവു, എന്ന ദൈവനാമത്തിൽ ഉറപ്പി
ച്ചു ചൊല്ലുന്നു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർതി
രിക്കരുതു. A. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/148&oldid=186000" എന്ന താളിൽനിന്ന് ശേഖരിച്ചത്