ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം. 137

ഇരുവരും മുട്ടുകുത്തിയിരിക്കേ പ്രാൎത്ഥിക്കുന്നിതു.

യഹോവയായ ദൈവമേ, സ്വൎഗ്ഗസ്ഥ പിതാവേ, നീ ആണും
പെണ്ണും സൃഷ്ടിച്ചും, പുലയാട്ടുകളെ ഒഴിപ്പാൻ വിവാഹത്തെ സ്ഥാ
പിച്ചും ഗൎഭഫലം കൂടെ കല്പിച്ചനുഗ്രഹിച്ചും, നിന്റെ പ്രിയപുത്ര
നായ യേശു ക്രിസ്തുവും അവന്റെ കാന്തയായ വിശുദ്ധ സഭെക്കു
മുള്ള രഹസ്യത്തെ ഇതിനാൽ മുങ്കുറിച്ചം തന്നവനേ, ഈ നിന്റെ
ക്രിയയും ക്രമവും അനുഗ്രഹവും ഇവർ ഇരുവരിലും കെടാതെയും
ഇളകാതെയും കനിഞ്ഞുകൊണ്ടു പാലിക്കേ വേണ്ടു. നിന്റെ ക
രുണയുടെ ധനം എല്ലാം അവരുടെ മേൽ പൊഴിഞ്ഞിട്ടു, ഈ അ
വസ്ഥയിൽ അവർ ദൈവഭക്തിയെ തിരഞ്ഞു കണ്ടെത്തി, മരണ
ത്തോളം ചേൎന്നു നടപ്പാനും, നിന്റെ സ്തുതി ബഹുമാനത്തെയും
കൂട്ടുകാരുടെ നന്മയെയും വളൎത്തുവാനും ഉത്സാഹിപ്പിച്ചു, നിന്റെ
പ്രിയപുത്രനും ഞങ്ങളുടെ കൎത്താവും ആയ യേശു ക്രിസ്തുമൂലം
രക്ഷിച്ചരുളേണമേ. ആമെൻ. Lu.

അല്ലെങ്കിൽ.

ഞങ്ങളുടെ ദൈവമായ യഹോവേ, എന്നേക്കും ഞങ്ങളുടെ സ
ഹായവും ആദരവും ആയുള്ളോവേ, നിന്റെ പരിശുദ്ധനിയോഗ
പ്രകാരം വിവാഹനിയമത്തിൽ പ്രവേശിച്ചു, അന്യോന്യം സ്നേഹ
വും വിശ്വാസവും നേൎന്നു കൊണ്ടു, ഇന്നു ഇണെച്ചു കെട്ടിയവരെ ക
ടാക്ഷിക്കേണമേ. അവരുടെ വരവും പോക്കും അനുഗ്രഹിച്ചു പരി
ശുദ്ധാത്മാവെ കൊണ്ടു നടത്തി, നല്ലതും സുഗ്രാഹ്യവും തികവുള്ള
തും ആയ നിന്റെ ഇഷ്ടത്തെ അവരിൽ എല്ലാം കൊണ്ടും പൂരിക്കേ
ണമേ. അവരുടെ ദേഹികൾ യേശു ക്രിസ്തുവിൽ ഒന്നിച്ചു ചേൎന്നു,
സ്നേഹം ആകുന്ന തികവിൻ മാലയെ അണിഞ്ഞു കൊണ്ടു ഒരുമന
പ്പെടുമാറാക്കേണമേ. ക്രിസ്തുവിന്റെ വചനം ഐശ്വൎയ്യമായി അ
വരിൽ വസിക്കയും, അവർ പ്രാൎത്ഥനയിൽ ഉറ്റിരുന്നു സ്തോത്രത്തോ
ടെ അതിങ്കൽ ജാഗരിച്ചു കൊൾകയും, സകലത്തിലും നിന്റെ നല്ല
ആത്മാവിന്നു വശമായി ചമകയും ആവു. ഛിദ്രവും ഐക്യക്കുറവും
വരുത്തുന്ന ദുരാത്മാവിനെ തടുക്കുക, അന്യോന്യം പൊറുത്തു ക്ഷമി

18

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/149&oldid=186001" എന്ന താളിൽനിന്ന് ശേഖരിച്ചത്