ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 വിവാഹം.

ക്കുന്ന ജ്ഞാനവും ശാന്തതയും ഉയരത്തിൽനിന്നു നല്കുക. അവരുടെ
കൈകളുടെ പ്രവൃത്തിയെ സാധിപ്പിക്ക, വിളിക്കു തക്ക വിശ്വസ്തത
യും ഉത്സാഹവും വൎദ്ധിപ്പിക്ക. അഹോവൃത്തിയെ അനുഗ്രഹിക്ക.
അവൎക്കു കഷ്ടതയും ദുഃഖവും പിണെക്കുന്തോറും അനുതാപവും വി
ശ്വാസവും ക്ഷാന്തിയും നല്കി, സങ്കടങ്ങളെയും നിത്യാനുഗ്രഹമാ
ക്കി തീൎക്കേണമേ. അവരുടെ നെഞ്ഞും വീടും നിന്റെ ആലയമാ
ക്കി, അവർ സ്വൎഗ്ഗരാജ്യത്തിന്നായി ജീവിക്കേണ്ടതിന്നു ജാഗ്രത ഉണ്ടാ
ക്കേണമേ. ആയുസ്സിന്റെ അവസാനത്തോളം അവർ വിശ്വാസ
ത്തെ കാത്തു നില്ക്കയും ആവു. പിന്നെ ഈ പരദേശയാത്രയെ തി
കെച്ചു, നിത്യസന്തോഷത്തിന്നായി പിതാവിന്റെ ഭവനത്തിൽ പ്ര
വേശിപ്പിച്ചു. യേശു ക്രിസ്തുനിമിത്തം എന്നും കൈക്കൊണ്ടരുളേ
ണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്തു; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ. ൬) W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/150&oldid=186002" എന്ന താളിൽനിന്ന് ശേഖരിച്ചത്