ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 143

കാതെ തലമുറ തലമുറയോളവും ഉണ്ടു. ഞങ്ങളോ ക്ഷണികരത്രെ.
സകല ജന്ധവും പുല്ലുപോലെയും, അതിൻ തേജസ്സു എല്ലാം പു
ല്ലിൻ പൂപ്പോലെയും ആകുന്നു. പുല്ലു വാടി, പൂവു തിരുകയും ചെയ്യു
ന്നു. ജ്ഞാനഹൃദയം കൊണ്ടു വരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങ
ളെ എണ്ണുവാൻ ഗ്രഹിപ്പിക്കേണമേ. സത്യമാനസാന്തരത്താലെ
ഞങ്ങൾ മരണനേരത്തിന്നു ഒരുമ്പെട്ടിട്ടു. ചാവു അണയുന്ന കാല
ത്തിൽ ഞെട്ടിപ്പോകാതെ, ഭാഗ്യമുള്ള പുറപ്പാടിനെ വിശ്വാസത്തോ
ടെ കാത്തു നില്ക്കുമാറാക. കൎത്താവായ യേശുവേ, ഞങ്ങളുടെ അ
ന്ത്യനാഴിക അടുക്കുമ്പോൾ ദയ ചെയ്തു, ഞങ്ങളെ ഇഹലോകത്തിൽ
നിന്നു എടുത്തു, നിന്റെ സ്വസ്ഥതയിൽ പ്രവേശിപ്പിക്കേണമേ. ഈ
അരിഷ്ടതയിൽനിന്നു യാത്രയാകുംവരേ സത്യവിശ്വാസത്തിലും ഭ
ക്തിക്കു തക്ക നടപ്പിലും ഞങ്ങളെ പരിപാലിച്ചു കൊൾ്ക. നീ പുന
രുത്ഥാനവും ജീവനും ആകുന്നു. നിന്നിൽ വിശ്വസിക്കുന്നവൻ മരി
ച്ചാലും ജീവിക്കും. ജീവിച്ചിരുന്നു നിങ്കൽ വിശ്വസിക്കുന്നവൻ എ
ല്ലാം എന്നേക്കും മരിക്കയും ഇല്ല. നിന്റെ നാളിൽ ഞങ്ങൾ ഉറക്കു
ണൎന്നു ഉന്മേഷത്തോടെ ജീവങ്കലേക്കു എഴുനീറ്റു. സ്വഗ്ഗീയ ആനന്ദ
ത്തിൽ കടക്കുമാറാകേണമേ, എന്നു നിന്റെ സ്നേഹം നിമിത്തം യാ
ചിക്കുന്നു. ആമെൻ. W.

൩.

സൎവ്വശക്തിയും നിത്യജീവനുമുള്ള ദൈവമേ, നിന്റെ പ്രിയ മക
ന്റെ മരണത്താലെ പാപത്തെയും മരണത്തെയും നീ ഇല്ലാതാക്കി
യല്ലാതെ, അവന്റെ പുനരുത്ഥാനത്താലെ, നിൎദ്ദോഷത്തെയും നി
ത്യജീവനെയും ഞങ്ങൾക്കു പിന്നെയും വരുത്തി, പിശാചിന്റെ അ
ധികാരത്തിൽ നിന്നു ഞങ്ങൾ വീണ്ടെടുക്കപ്പെട്ടു, നിന്റെ ഉയിൎപ്പിൻ
ശക്തിയാൽ ഈ മൎത്യശരീരങ്ങളും കൂടെ മരിച്ചവരിൽനിന്നു എഴുനീ
ല്പാൻ ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു സത്യം. എന്നതിനെ ഞങ്ങൾ
വിശ്വസിച്ചുറെച്ചു, സൎവ്വാത്മനാൽ തേറിക്കൊണ്ടു, ശരീരത്തിന്റെ
സന്തോഷമുള്ള പുനരുത്ഥാനത്തിൽ നിന്റെ എല്ലാ ഭക്തന്മാരോ
ടും കൂടെ എത്തേണ്ടതിന്നു കരുണ ചെയ്തു, നിന്റെ ഏകജാതനും
ഞങ്ങളുടെ രക്ഷിതാവും ആയ യേശു ക്രിസ്തുവിനെ കൊണ്ടു പ്രസാ
ദിച്ചരുളേണമേ. ആമെൻ. Stb.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/155&oldid=186007" എന്ന താളിൽനിന്ന് ശേഖരിച്ചത്