ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 ശവസംസ്ക്കാരം.

൪.

ഞങ്ങളുടെ ദൈവമായ യഹോവേ, നീ എന്നെന്നേക്കും ജീവിച്ചി
രിക്കുന്നു. മനുഷ്യപുത്രന്മാരെ ഈ ഭൂമിയിൽ അല്പം പാൎപ്പിച്ച ഉട
നെ പൊടിയും ഭസ്മവും ആവാൻ തിരിപ്പിക്കുന്നു. ജഡം എല്ലാം
പുല്ലും ജഡതേജസ്സു എല്ലാം പുല്ലിൻ പൂവും അത്രെ. മായയായി
അദ്ധ്വാനിച്ചു പോന്ന ശേഷം, അവൻ ബിംബവും നിഴലും ആയി
മറഞ്ഞു പോകുന്നു. എന്നിട്ടു ജീവന്റെ ഉറവായ നീ പ്രിയപുത്ര
നായ യേശുവിൽ തന്നെ അവതരിച്ചതിലും, പരിശുദ്ധാത്മാവിന്റെ
പ്രകാശനത്താലും പുനൎജ്ജനനത്താലും ഞങ്ങളെ സന്ദൎശിച്ചു വരു
ന്നതിലും നിത്യജീവൻ ഉണ്ടു സത്യം. വിശ്വാസികളുടെ ഹൃദയങ്ങ
ളിൽ നീ വസിച്ചു പ്രവൃത്തിക്കുന്നതിനാൽ നിനക്കു സ്തോത്രം. ജീവ
വൃക്ഷമായ യേശുവിൽ ശാഖയായി ചേൎന്നുകൊണ്ടു അവനോടു
ഏകീഭവിച്ചു, നിന്റെ സ്വരൂപമായി ചമഞ്ഞു വളൎന്നു, ആത്മാ
വിന്റെ ഫലങ്ങളെ ഉണ്ടാക്കുവാനും, നിത്യ സന്തോഷത്തിൽ തി
കവോടു എത്തുവാനും നിന്നാൽ കഴിവുണ്ടായതിനാൽ നിനക്കു
സ്തോത്രം.

വിശ്വസ്ത ദൈവവും പിതാവുമായുള്ളോവേ, ഞങ്ങളുടെ നാളു
കളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. വിശേഷിച്ചു ഒരി
ക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യൎക്കു വെച്ചിരിക്കു
ന്നു, എന്നു വിചാരിപ്പാൻ ഞങ്ങളെ ഉത്സാഹിപ്പിക്കേണമേ. ആക
യാൽ ഞങ്ങളുടെ വാഴുന്നാൾ കൊണ്ടു ഞങ്ങൾ മരണത്തിന്നു ഒരു
മ്പെട്ടു വന്നു, തല്കാലമായെക്കു ചെവി കൊടുക്കാതെ, നിദ്രാമയക്ക
ത്തെ തീരേ ഇളെച്ചു, സ്വൎഗ്ഗത്തിൽനിന്നു മണവാളനെ കാത്തു നി
ല്ക്കുന്ന ബുദ്ധിയുള്ള കന്യമാരോടു ഒന്നിച്ചു പുതുക്കിയ ഹൃദയപാത്ര
ങ്ങളിൽ പരിശുദ്ധാത്മാവിൻ എണ്ണ നിറെക്കുമാറാകേണമേ. ഞ
ങ്ങളുടെ അകത്തു പരമവെളിച്ചവും ആത്മജീവനും സ്വൎഗ്ഗരാജ്യ
ത്തിലെ നന്മകളും എല്ലാം പൂരിച്ചിട്ടു, സഫലമായ വിശ്വാസവും
നിൎവ്വ്യാജസ്നേഹവും ആകുന്ന ശുഭപ്രകാശം നിത്യം വിളങ്ങി, പാപ
മരണനരകങ്ങളാലുള്ള ഇരുളും ഭയവും എല്ലാം അകറ്റി കളയുമാ
റാക. ആ പ്രകാശം ഇടവിടാതെ ഞങ്ങളിൽ തെളങ്ങി, ജീവനിലും
ചാവിലും ഉത്തമ നിധിയാകുന്ന യേശു ക്രിസ്തു എന്ന പ്രിയ മണ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/156&oldid=186008" എന്ന താളിൽനിന്ന് ശേഖരിച്ചത്