ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 145

വാളനെ ഞങ്ങളുടെ വീണ്ടെടുപ്പും പുനരുത്ഥാനവും ജീവനും, എന്നു
കാണിച്ചു മധുരമുള്ള ആശ്വാസത്തെ ഞങ്ങളിൽ നിറെക്കാകേ
ണമേ. ആമെൻ, Sfh,

പിന്നെ ശവം കുഴിയിൽ ഇറക്കിയ ശേഷം.

പൊടിയിൽനിന്നു നീ എടുക്കപ്പെട്ടു, പൊടിയിൽ തിരികെ ചേ
രും. ശരീരത്തെ കൎത്താവായ യേശു ക്രിസ്തു തന്റെ നാളിൽ എഴു
നീല്പിക്കും, ആത്മാവിനെ ഞങ്ങൾ ദൈവത്തിൻ കരുണയിൽ ഭര
മേല്പിക്കുന്നതു, അവന്റെ പുത്രനും ഞങ്ങളുടെ ഏകരക്ഷിതാവും പ
ക്ഷവാദിയും ആയവനെ ആശ്രയിച്ചിട്ടു തന്നെ. ആമെൻ. Ae.

അല്ലെങ്കിൽ.

ജീവന്റെ മദ്ധ്യേ നാം മരണത്തിൽ ഇരിക്കുന്നു. തുണ എവിടെ
നിന്നു തിരയേണ്ടു? യഹോവേ, ഇങ്ങേ പാപങ്ങൾ ഹേതുവായി ന്യാ
യപ്രകാരം വ്യസനിച്ചിരിക്കുന്നതു നിന്നോടല്ലയോ; എന്നാലും പരി
ശുദ്ധ ദൈവമേ, സൎവ്വശക്തനായ കൎത്താവേ, വിശുദ്ധിയും കരുണയും
നിറഞ്ഞ രക്ഷിതാവേ, നിത്യമരണത്തിന്റെ യാതനകളിൽ ഞങ്ങ
ളെ ഏല്പിക്കൊല്ലാ. യഹോവേ, ഇങ്ങേ ഹൃദയങ്ങളുടെ രഹസ്യങ്ങ
ളെ നീ അറിയുന്നു, ഞങ്ങളുടെ പ്രാൎത്ഥനെക്കു നിന്റെ കനിവുള്ള
ചെവി അടെക്കരുതേ. പരിശുദ്ധ കൎത്താവേ, സൎവ്വശക്തനായ ദൈ
വമേ, കരുണാപൂൎണ്ണ രക്ഷിതാവേ, എന്നേക്കും പരമന്യായാധിപ
തിയായുള്ളോവേ, ഇന്നും ഒടുക്കത്തെ നേരത്തിലും നിന്നെ വിട്ടു പി
ഴുകി പോകാത്തവണ്ണം ഞങ്ങളെ ആദരിച്ചു രക്ഷിച്ചരുളേണമേ.
ആമെൻ. C.P.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ. ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

19

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/157&oldid=186009" എന്ന താളിൽനിന്ന് ശേഖരിച്ചത്