ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു ആക്കുക. 147

ടുത്താൽ ഞങ്ങളുടെ ഹൃദയം ഞങ്ങൾക്കു തന്നെ ശിക്ഷ വിധിക്കാത
വണ്ണം വരുത്തേണമേ. ഞങ്ങൾക്കും മക്കൾക്കും സമാധാനത്തിന്നു
ള്ളവ ഈ ഞങ്ങളുടെ സമയത്തിൽ തന്നെ അറിഞ്ഞും ചിന്തിച്ചും
കൊൾവാൻ, പ്രിയകൎത്താവേ, എല്ലാ അപ്പനെയും അമ്മയെയും
പഠിപ്പിച്ചു നടത്തുകേ ആവു. ഞങ്ങൾ എല്ലാവരും ശിശുപ്രായരാ
യി ചമഞ്ഞു, സ്വൎഗ്ഗീയമായ ജന്മഭൂമിയെ അന്വേഷിച്ചു നടന്നു,
ദൈവമേ, നീ താൻ നിൎമ്മാതാവും ശില്പിയുമായിട്ടു അടിസ്ഥാന
ങ്ങൾ ഉള്ളൊരു പട്ടണത്തിൽ സന്തതികളോടും കൂടെ എത്തി, എ
ന്നും നിന്നെ സ്തുതിപ്പാറാകേണമേ. ഇതു എല്ലാം ഞങ്ങൾ യാചിക്കു
ന്നതു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷിതാവും ആയ യേശു
ക്രിസ്തുവിന്റെ നാമത്തിൽ തന്നെ. ആമെൻ. W.

VI. സഭാശുശ്രൂഷെക്കു ആക്കുക.

൧. ഉപബോധകന്മാരെ അനുഗ്രഹിക്ക.

ഉപദേശി വേലെക്കു യോഗ്യത ഉണ്ടെന്നു കാണിച്ചിട്ടു വിളിക്കപ്പെട്ടവർ
സഭ കൂടുന്നതിൽ മുന്നില്ക്കെ ചൊല്ലേണ്ടതു;

കൎത്താവു നിങ്ങളോടു കൂടെ ഇരിപ്പൂതാക.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയും അനന്തകൃപയും ഉള്ള ദൈവവും യേശു ക്രിസ്തു
എന്ന രക്ഷിതാവിന്നു പിതാവുമായുള്ളോവേ, നിന്റെ കൊയ്ത്തിന്നാ
യി വേലക്കാരെ അയപ്പാൻ ഞങ്ങൾ പ്രാൎത്ഥിക്കേണ്ടുന്നതല്ലോ. തി
രുകല്പനപ്രകാരം ഞങ്ങൾ നിന്നോടു യാചിക്കുന്നു: നീ നല്ല ഉപദേ
ഷ്ടാക്കളും വചനത്തിൻ ശുശ്രൂഷക്കാരും ആയവരെ അയച്ചു, നി
ന്റെ സ്വസ്ഥവചനത്തെ അവരുടെ ഹൃദയത്തിലും വായിലും ആ
ക്കി, നിന്റെ നിയോഗപ്രകാരം അവർ വിശ്വസ്തരായി പ്രവൃത്തി
പ്പാറാക്കേണമേ. അവർ തിരുമൊഴിക്കു വിരോധമായതു ഒന്നും
ചെയ്യാതെയും പറയാതെയും, സഭയിൽ സ്വഗ്ഗീയവചനത്താൽ

19*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/159&oldid=186011" എന്ന താളിൽനിന്ന് ശേഖരിച്ചത്