ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

ത്രിത്വത്തിന്നാൾ.

സൎവ്വശക്തനായ യഹോവ എന്ന ദൈവം, പരിശുദ്ധൻ, പരിശു
ദ്ധൻ, പരിശുദ്ധൻ. ഭൂമി മുഴുവനും അവന്റെ തേജസ്സുകൊണ്ടു നി
റഞ്ഞിരിക്കുന്നു.(വെളി.൪.യശ.൬.) W.

(പിന്നെ സ്തോത്രമോ പ്രാൎത്ഥനയോ ഉള്ളൊരു ശ്ലോകം പാടുക)

പിന്നെ പ്രാൎത്ഥനാരംഭം.

വിളിക്കപ്പെട്ട വിശുദ്ധരായുള്ളോരേ, ദൈവമുമ്പിൽ നിങ്ങളുടെ
പ്രാൎത്ഥനയോടും കൂടെ എത്തുവാൻ ഹൃദയങ്ങളെ ഉൎയത്തുവിൻ, ഇ
വിടെയും നിശ്ചയമായി ദൈവഭവനവും സ്വൎഗ്ഗവാതിലും ഉണ്ടു, ഇ
വിടെയും കൂടെ അത്യുന്നതന്റെ കരുണ വിളങ്ങുന്നുണ്ടു. വചനം
കൊണ്ടും, വിലയേറിയ ചൊല്ക്കുറികളെകൊണ്ടും, രാജ്യത്തിന്റെ മ
ക്കളിൽ സ്വൎഗ്ഗീയജ്ഞാനം ആകുന്ന നല്ല വെളിച്ചത്തെയും, ബുദ്ധി
യെ കടക്കുന്ന സമാധാനസന്തോഷങ്ങൾ ഉള്ള ദിവ്യജീവനെയും, ഇ
വിടെ പരത്തുവാൻ പിതാവിനു പ്രിയപുത്രനോടും പരിശുദ്ധാത്മാവി
നോടും പ്രസാദം തോന്നുന്നുണ്ടു. അപ്രകാരം തന്നെ സകല നന്മക
ൾക്കും ജീവനുള്ള ഉറവാകുന്ന ത്രിയൈക ദൈവത്തോടു ചേരുവാനും,
പ്രാൎത്ഥനയും ആത്മികസ്തുതിയും നല്ല ആരാധനയും കഴിപ്പാനും,
നിങ്ങൾക്കും അനുവാദം ഉണ്ടു. ആകയാൽ നാം ഹൃദയതാഴ്മയോ
ടും, മക്കൾക്കു പറ്റുന്ന ആശ്രയത്തോടും കൂടെ, കൃപാസനത്തിൻ
മുമ്പിൽ ഇരുന്നുംകൊണ്ടു, ഒന്നാമതു പാപങ്ങളെ മനസ്താപം പൂ
ണ്ടു, ഏറ്റുപറയുമാറാക. Sfh.

പാപസ്വീകാരം.

(എല്ലാവരും മുട്ടുകുത്തീട്ടു.)

അരിഷ്ടപാപികളായ ഞങ്ങൾ, സ്വൎഗ്ഗസ്ഥാപിതാവായ ദൈവ
ത്തിന്മുമ്പിൽ സങ്കടപ്പെട്ടു അറിയിക്കുന്നിതു:- ഞങ്ങൾ നിന്റെ വി
ശുദ്ധ കല്പനകളെ പലവിധത്തിലും നിരന്തരമായി ലംഘിച്ചു പോ
ന്നു; ആകാത്ത വിചാരങ്ങളാലും, വാക്കുകളാലും, ക്രിയകളാലും, നാ
നാപ്രകാരം അവിശ്വാസം നന്നികേടു ചതിവുകളാലും, എല്ലാ ന
ടപ്പിലും സഹോദരസ്നേഹമില്ലായ്കയാലും, വളരെ പാപം ചെയ്തി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/16&oldid=185867" എന്ന താളിൽനിന്ന് ശേഖരിച്ചത്