ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 സഭാശുശ്രൂഷെക്കു ആക്കുക.

പ്രബോധനം, ഉപദേശം, ആശ്വാസം മുതലായ ഇഷ്ട ഫലങ്ങളെ
തന്നു, നിനക്കു പ്രസാദമായതു നടത്തുവാന്തക്കവണ്ണം കടാക്ഷിക്കേ
ണ്ടതു, നിന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവും ആയ യേശു
ക്രിസ്തുമൂലം തന്നെ. ആയവൻ നിന്നോടും പരിശുദ്ധാത്മാവോടും
ഒന്നിച്ചു സത്യദൈവമായി എന്നും അനുഗ്രഹിക്കപ്പെട്ടവനായി ജീ
വിച്ചും വാണുംകൊണ്ടിരിക്കുന്നു. ആമെൻ.

സഭയിലുള്ള വരങ്ങളെയും വേലകളെയും ചൊല്ലി പരിശുദ്ധാ
ത്മാവു ബോധിപ്പിക്കുന്നതു കേൾപിൻ: കൃപാവരങ്ങൾക്കു പകുപ്പു
കൾ ഉണ്ടു, ഏകാത്മാവു താനും. ശുശ്രൂഷകൾക്കും പകുപ്പുകൾ
ഉണ്ടു, കൎത്താവു ഒരുവൻ. വ്യാപാരങ്ങൾക്കും പകുപ്പുകൾ ഉണ്ടു,
എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ. എ
ന്നാൽ ആത്മാവു ഓരോരുത്തനിൽ വിളങ്ങുന്ന വിധം സഭയുടെ
ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു. (൧ കൊ. ൧൨.)

പിന്നെ എഫെസ്യൎക്ക എഴുതിയതു: അവൻ ചിലരെ അപ്പോ
സ്തലരായും, ചിലരെ പ്രവാചകരായും, ചിലരെ സുവിശേഷകരാ
യും, ചിലരെ ഇടയർ ഉപദേഷ്ടാക്കളായും തന്നതു; വിശുദ്ധരുടെ യ
ഥാസ്ഥാനത്വത്തിന്നും, ഇവ്വണ്ണം ശുശ്രൂഷയുടെ വേലയും ക്രിസ്തു ശ
രീരത്തിന്റെ വീട്ടുവൎദ്ധനയും വരുവാനും ആയിട്ടത്രെ. (എഫെ. ൪.)

അതു കൂടാതെ കൎത്താവായ യേശു മുമ്പെ പന്തിരുവരെയും, പി
ന്നെ എഴുപതു ശിഷ്യന്മാരെയും തെരിഞ്ഞെടുത്തു, സ്വൎഗ്ഗരാജ്യം സ
മീപിച്ചിരിക്കുന്നു, എന്നു ഘോഷിപ്പാൻ അയച്ചപ്രകാരം തിരുവെഴു
ത്തിൽ ഉണ്ടല്ലോ.

അന്നു കൎത്താവു ബലഹീനരും എളിയവരും ലോകത്തിങ്കൽ നീ
ചരുമായവരെ തന്റെ വലിയ കൊയ്ത്തിൽ അയച്ചു. അപ്രകാരം ഇ
ന്നും അവൻ ചെയ്തുകൊണ്ടു സുവിശേഷത്തിന്റെ ശുശ്രൂഷെക്കായി
വേലക്കാരെ വേൎത്തിരിപ്പാൻ ഞങ്ങൾക്കു കരുണ തന്നു കടാക്ഷിച്ചി
രിക്കുന്നു.

എന്നാൽ ക്രിസ്തുസഭയുടെ ശുശ്രഷക്കാൎക്കു കല്പിച്ചിരിക്കുന്നതി
നെ കേൾപിൻ: ശുശ്രൂഷക്കാർ ഗൌരവമുള്ളവർ ആകേണം, ഇരു
വാക്കുകാരും മദ്യസക്തരും ദുൎല്ലോഭികളും അരുതു, വിശ്വാസത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/160&oldid=186012" എന്ന താളിൽനിന്ന് ശേഖരിച്ചത്