ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു ആക്കുക. 149

മൎമ്മം ശുദ്ധമനസ്സാക്ഷിയിൽ പാൎപ്പിക്കുന്നവരെ വേണ്ടു. ഇവർ മു
മ്പെ പരീക്ഷിക്കപ്പെടാവു, പിന്നെ അനിന്ദ്യരായി കണ്ടാൽ ശുശ്രൂ
ഷിക്കട്ടെ.

സ്ത്രീകളും ഗൌരവമുള്ളവരായി ഏഷണി പറയാതെ, നിൎമ്മാദമാരും
എല്ലാറ്റിലും വിശ്വസ്തമാരും ആക. ശുശ്രൂഷക്കാർ ഏകകളത്രവാ
ന്മാരും കുട്ടികളെയും സ്വന്തഭവനങ്ങളെയും നന്നായി ഭരിക്കുന്നവരും
ആകേണം. നന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾക്കു നല്ല നില
യും ക്രിസ്തു യേശുവിങ്കലെ വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സ
മ്പാദിക്കുന്നു. (൧ തിമോ. ൩.)

പിന്നെ ഉപബോധകന്മാരോടു ചൊല്ലുന്നതു.

കൎത്താവിൽ പ്രിയമുള്ളവരേ, സഭയെ മേച്ചു നടത്തുന്നവൎക്കു നി
ങ്ങൾ സഹായികളും, പുറജാതികളിൽ സുവിശേഷകരും ആയിരി
പ്പാൻ വിളിക്കപ്പെട്ടിരിക്കുന്നു. കൎത്താവു തന്റെ സ്വന്ത രക്തത്താൽ
സമ്പാദിച്ച സഭയെ നിങ്ങൾ സേവിക്കയും, സകല സൃഷ്ടിയോടും
സുവിശേഷത്തെ ഘോഷിക്കയും ചെയ്യേണ്ടതു. നിങ്ങൾ്ക്കുള്ള നിയോ
ഗം എത്ര വലിയതും വിശുദ്ധവും, എന്നു നന്നായി വിചാരിച്ചു കൊ
ൾ്വിൻ. അപ്പോസ്തലൻ ചൊല്ലുന്ന പ്രകാരം: കറ പറ്റായ്വാൻ ഞ
ങ്ങൾ ഒന്നിലും ഒരു തടങ്ങലും കൊടുക്കാതെ, സകലത്തിലും ഞങ്ങളെ
തന്നെ ദൈവശുശ്രൂഷക്കാർ, എന്നു രഞ്ജിപ്പിക്കുന്നു. ബഹുക്ഷാന്തിയി
ലും ഉപദ്രവങ്ങളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവലുകൾ
കലഹങ്ങളിലും, അദ്ധ്വാനങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും, നി
ൎമ്മലത ബുദ്ധി ദീൎഘക്ഷമാവാത്സല്യത്തിലും, പരിശുദ്ധാത്മാവിലും,
നിൎവ്വ്യാജസ്നേഹം സത്യവചനം ദൈവശക്തിയിലും, ഇടവലത്തും
ഉള്ള നീതിയുടെ ആയുധങ്ങളാലും, മാനാപമാനങ്ങളാലും, സല്കീ
ൎത്തി ദുഷ്കീൎത്തികളാലും, ചതിയർ എന്നിട്ടും സത്യവാന്മാർ, അറിയപ്പെ
ടാത്തവർ എന്നിട്ടും അറിയായ്വരുന്നവർ, ചാകുന്നവർ എന്നിട്ടും ഇതാ
ഞങ്ങൾ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പിക്കപ്പെ
ടാത്തവർ, ദുഃഖിതർ എന്നിട്ടും എപ്പൊഴും സന്തോഷിപ്പറ്വർ, ദരി
ദ്രർ എന്നിട്ടും പലരെയും സമ്പന്നർ ആക്കുന്നവർ, ഒന്നും ഇല്ലാത്ത
വർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയി തന്നെ, എന്നതു നിങ്ങ

൨ കൊരി. ൬.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/161&oldid=186013" എന്ന താളിൽനിന്ന് ശേഖരിച്ചത്