ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു ആക്കുക. 151

നാം പ്രാൎത്ഥിക്ക.

കരൾ്ക്കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളോവേ,
നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുവി
ന്റെ വായിമൂലം നി പറഞ്ഞിതു: കൊയ്ത്തു വളരെ ഉണ്ടു സത്യം,
പ്രവൃത്തിക്കാരൊ ചുരുക്കം; കൊയ്ത്തിന്റെ യജമാനനോടു തന്റെ
കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ. എ
ന്നതു കൊണ്ടു ഈ നിന്റെ ശുശ്രൂഷക്കാരെയും നിന്റെ വിശുദ്ധ
വേലെക്കു നീ വിളിച്ചു, എല്ലാവരെയും കനിഞ്ഞു കൊണ്ടു പരിശു
ദ്ധാത്മാവിന്റെ വരങ്ങളെ ധാരാളമായി നല്കി, നിന്റെ സുവിശേ
ഷകർ കൂട്ടമെ നിന്നെ സേവിച്ചു പോന്നു, പിശാചു ലോകം ജഡം,
എന്നീ ശത്രുക്കളോടു പൊരുതു, വിശ്വസ്തരായി നിന്നു കൊണ്ടിരി
പ്പാൻ അനുഗ്രഹിക്കയും, ഇപ്രകാരം നിന്റെ നാമം വിശുദ്ധീകരി
ക്കപ്പെട്ടും, നിന്റെ രാജ്യം വൎദ്ധിച്ചും, നിന്റെ ഇഷ്ടം നടന്നും വരു
വാൻ സംഗതി വരുത്തുകയും ചെയ്ക. ഇന്നും പലേടത്തും നടക്കു
ന്ന വിഗ്രഹാരാധനയും മറ്റും സകല ദുൎമാൎഗ്ഗവും, തിരുനാമത്തെ
ദുഷിച്ചും നിന്റെ രാജ്യത്തെ തടുത്തും നിന്റെ ഇഷ്ടത്തോടു മറുത്തും
കൊള്ളുന്ന എല്ലാ ദുൎമ്മതവും നീ ബലത്തോടെ താഴ്ത്തി അറുതി വരു
ത്തി, തിരുസഭയെ പൂരിപ്പിക്കേണമേ. എന്നിങ്ങിനെ ഞങ്ങൾ നി
ന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുവിന്റെ
നാമത്തിൽ തന്നെ പ്രാൎത്ഥിക്കുന്നു. ആമെൻ, Stb,

പിന്നെ കൎത്തൃപ്രാൎത്ഥനയും ആശീൎവ്വചനവും ചൊല്ക.

൨. ബോധകന്മാൎക്കു ഹസ്താൎപ്പണം.

തിരുവത്താഴ പീഠത്തിന്നു മുന്നില്ലെ, ചൊല്ലുന്നിതു.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

കൎത്താവു തന്റെ കരുണപ്രകാരം ഇവിടെ നില്ക്കുന്ന നമ്മുടെ
സഹോദരനാരാ(രാ) യ തിരുസഭയുടെ വേലക്കാരൻ(ർ), എന്നു വി
ളിച്ചിരിക്ക കൊണ്ടും നാം, ക്രിസ്തീയ മൎയ്യാദെക്കു തക്കവണ്ണം ഹസ്താൎപ്പ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/163&oldid=186015" എന്ന താളിൽനിന്ന് ശേഖരിച്ചത്