ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 സഭാശുശ്രൂഷെക്കു ആക്കുക.

ണത്താലും പ്രാൎത്ഥനയാലും അവനെ (രെ) വേൎത്തിരിച്ചു, ആ വേ
ലെക്കു ആക്കുവാൻ ഇവിടെ കൂടിവന്നിരിക്കുന്നു. ഇപ്രകാരം നാം ഭാ
വിക്കുന്നതിനെ ദൈവം അനുഗ്രഹിക്കേണ്ടതിന്നു, നാം അവനോടു
വിളിച്ചു ഒരുമനപ്പെട്ടു പ്രാൎത്ഥിച്ചു കൊൾക.

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥനായ പ്രിയപിതാവുമായുള്ളോ
വേ, നിന്റെ ഏകജാതനും ഞങ്ങളുടെ രക്ഷിതാവുമായ യേശു
ക്രിസ്തു അടിസ്ഥാനം ഇട്ടു പണിചെയ്ത തിരുസഭയെ നീ ഇന്നെവ
രെയും ശക്തിയോടെ പരിപാലിച്ചു, കരുണയാലെ താങ്ങിയതാക
യാൽ ഞങ്ങൾ പൂൎണ്ണമനസ്സാലെ സ്തുതിക്കുന്നു. നിന്റെ ആത്മാവു
അതിനെ വിട്ടു പോയിട്ടില്ല, സത്യത്തിന്റെ നിശ്ചയവചനത്തെ
പിടിച്ചുകൊണ്ടു സമാധാനസുവിശേഷത്തിന്റെ മുതിൎച്ചയെ കാ
ലുകൾക്കു ചെരിപ്പാക്കി നടക്കുന്ന ഇടയന്മാരെയും ഉപദേഷ്ടാക്കളെ
യും നീ സഭെക്കു ഇന്നും ഉണൎത്തി ഉദിപ്പിക്കുന്നു. തിരുരക്തത്താൽ സ
മ്പാദിച്ച സഭയെ ഇനി മേലാൽ കരുണയാലെ പോററി, നിന്റെ
സത്യത്തിൽ പരിപാലിച്ചു, ശത്രുക്കൾ എത്ര ആക്രമിച്ചാലും തടുത്തു
താങ്ങി, ദേഹികളെ രക്ഷിപ്പാൻ ശക്തമായ വചനത്തെ വിശ്വസ്ത
രായ ഉപദേഷ്ടാക്കളുടെ ശുശ്രൂഷയാൽ സമൃദ്ധിയായി നല്കേണമേ.
വിശേഷിച്ചു ഇവിടെ തിരുമുമ്പിൽ നില്ക്കുന്ന ഈ നിന്റെ ശുശ്രൂഷ
ക്കാരനു (ൎക്കു) വേണ്ടി ഞങ്ങൾ പ്രാൎത്ഥിക്കുന്നു. അവൻ (ർ) നിന്നെ
സേവിപ്പാൻ മനസ്സായി വിശുദ്ധ ശുശ്രൂഷയിൽ പ്രവേശിപ്പാൻ ഒരു
ങ്ങിയിരിക്കുന്നു. നിന്റെ പരിശുദ്ധാത്മാവിന്റെ വരങ്ങളെ അവനു
(ൎക്കു) മേല്ക്കുമേൽ സമ്മാനിക്ക. ഉയരത്തിൽനിന്നു ശക്തി ധരിപ്പിക്ക.
കൎത്താവായ യേശു ക്രിസ്തുവിന്റെ സൌഖ്യവചനങ്ങളിലും ഭക്തി
ക്കൊത്ത ഉപദേശത്തിലും നിലനില്പാറാക്കി, അവൻ (ർ) ഘോഷി
ക്കുന്ന സുവിശേഷത്തിന്നു യോഗ്യമായി ജീവപൎയ്യന്തം പെരുമാറു
വാൻ കൃപ നല്കേണമേ. പ്രിയകൎത്താവേ, നിന്റെ നിത്യസ്നേഹ
ത്താലെ ഞങ്ങളിൽ വ്യാപരിച്ചുകൊണ്ടു, ഇവന്റെ (രുടെ) സാക്ഷ്യ
ത്താലെ അനേകർ ജീവന്റെ വഴിയെ കണ്ടെത്തി, യേശു ക്രിസ്തുവി
ന്റെ കൃപയിലും അറിവിലും വളൎന്നു, വിശുദ്ധൎക്കു വെളിച്ചത്തിലുള്ള
അവകാശപങ്കിന്നായി പ്രാപ്തരായ്തീരേണ്ടതിന്നു സംഗതി വരുത്തി രക്ഷിക്കേണമേ.
ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/164&oldid=186016" എന്ന താളിൽനിന്ന് ശേഖരിച്ചത്